LiveTV

Live

Kerala

കെ മുരളീധരനെ ‘മന്ത്രിയാക്കി’യ വാര്‍ത്താ ഏജന്‍സിയെ ട്രോളി സോഷ്യല്‍ മീഡിയ

‘ഇങ്ങേരും മറു കണ്ടം ചാടിയോ’ എന്ന ചോദ്യം ഉന്നയിച്ച് പരിഹസിച്ചവരും ധാരാളമാണ്.

കെ മുരളീധരനെ ‘മന്ത്രിയാക്കി’യ വാര്‍ത്താ ഏജന്‍സിയെ ട്രോളി സോഷ്യല്‍ മീഡിയ

കെ.എം മാണി അന്തരിച്ചപ്പോള്‍ രാജ്യത്തെ ഒരു പത്രത്തില്‍ വൈദ്യുതി മന്ത്രി എം.എം മണിയുടെ ചിത്രം പ്രസിദ്ധീകരിച്ചത് ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ട്രോളുകളായി കോണ്‍ഗ്രസ് നേതാവും വടകര എം.പിയുമായ കെ മുരളീധരന്‍റെ ചിത്രങ്ങള്‍ പ്രചരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ സ്വതന്ത്ര വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിന് ട്വിറ്ററില്‍ പറ്റിയ അബദ്ധമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. നരേന്ദ്ര മോദി മന്ത്രിസഭയിൽ ഇടം നേടിയ വി.മുരളീധരന് പകരം കെ.മുരളീധരന്‍റെ ചിത്രം നൽകിയതാണ് പരിഹാസം ഏറ്റുവാങ്ങാന്‍ കാരണം. ഏജൻസിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് അബദ്ധം സംഭവിച്ചത്.

കെ മുരളീധരനെ ‘മന്ത്രിയാക്കി’യ വാര്‍ത്താ ഏജന്‍സിയെ ട്രോളി സോഷ്യല്‍ മീഡിയ

പോസ്റ്റിനെ പരിഹസിച്ച് നിരവധി പേർ രംഗത്തതെത്തിയതോടെയാണ് തങ്ങൾക്ക് പറ്റിയ കൈയബദ്ധം ഏജന്‍സി തിരിച്ചറിഞ്ഞത്. കെ മുരളീധരൻ വടകര എംപിയാണെന്ന് പറഞ്ഞ് വാർത്താ ഏജൻസിയെ ചിലര്‍ തിരുത്തി. ‘ഇങ്ങേരും മറു കണ്ടം ചാടിയോ’ എന്ന ചോദ്യം ഉന്നയിച്ച് കളിയാക്കിയവരും ധാരാളം.

കെ മുരളീധരനെ ‘മന്ത്രിയാക്കി’യ വാര്‍ത്താ ഏജന്‍സിയെ ട്രോളി സോഷ്യല്‍ മീഡിയ

നേരത്തെ വി മുരളീധരനൊപ്പം കുമ്മനം രാജശേഖരനും അൽഫോൺസ് കണ്ണന്താനവും കേന്ദ്രമന്ത്രിയാകാനുള്ള സാധ്യതാ പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം നറുക്ക് വി. മുരളീധരന് വീഴുകയായിരുന്നു. നെഹ്‌റു യുവകേന്ദ്ര ചെയർമാനായും പ്രവർത്തിച്ച പരിചയം മുരളീധരനുണ്ട്. നിലവിൽ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാണ്.