LiveTV

Live

Kerala

തിരുവനന്തപുരം ഫിസിയോതെറാപ്പി കോളജിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

നാലാഞ്ചിറ നവജീവൻ കോളജ് ഓഫ് ഫിസിയോതെറാപ്പിയിലെ 25 വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

തിരുവനന്തപുരം ഫിസിയോതെറാപ്പി കോളജിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

തിരുവനന്തപുരത്ത് ഫിസിയോതെറാപ്പി കോളജിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. നാലാഞ്ചിറ നവജീവൻ കോളജ് ഓഫ് ഫിസിയോതെറാപ്പിയിലെ 25 വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരുടെയും നില ഗുരുതരമല്ല. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി.

കോളജ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ ഇന്ന് രാവിലെയോടെ ഛർദ്ദിലും മറ്റ് അസ്വസ്ഥതകളും പ്രകടിപ്പിച്ചതിനെ തുടർന്നാണ് കോളജ് അധികൃതർ ഇവരെ ആശുപത്രിയിലെത്തിച്ചത്. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്നലെ രാത്രി ചിക്കൻബിരിയാണി ആയിരുന്നു ഭക്ഷണം. ഇതില്‍ നിന്നാകും വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വരെ പ്രാഥമിക പരിശോധന നടത്തി മരുന്ന് നല്‍കി. കൂടുതൽ അസ്വസ്ഥത പ്രകടിപ്പിച്ച അഞ്ച് വിദ്യാർത്ഥികളെ നിരീക്ഷിക്കുന്നുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു