LiveTV

Live

Kerala

ബി.ജെ.പി ആഹ്ലാദ പ്രകടനത്തിനിടെ ആക്രമം; താനൂരിൽ മൂന്ന് പേര്‍ക്ക് കുത്തേറ്റു

ആക്രമം രൂക്ഷമായതോടെ പോലീസ് ലാത്തി വീശി

ബി.ജെ.പി ആഹ്ലാദ പ്രകടനത്തിനിടെ ആക്രമം; താനൂരിൽ മൂന്ന് പേര്‍ക്ക് കുത്തേറ്റു

മലപ്പുറം താനൂരിൽ ബി.ജെ.പി ആഹ്ലാദ പ്രകടനത്തിനിടെ ആക്രമം. രണ്ട് പേർക്ക് കല്ലേറിൽ പരിക്കേൽക്കുകയും മൂന്ന് പേർക്ക് കുത്തേൽക്കുകയും ചെയ്തു. എസ്.ഡി.പി.ഐ പ്രവർത്തകൻ ഷാഫി, ബി.ജെ.പി പ്രവർത്തകരായ പ്രകാശ്, പ്രണവ് എന്നിവർക്കാണ് കുത്തേറ്റത്.

പ്രകോപനം സൃഷ്ടിച്ച് കടന്നു വന്ന ബി.ജെ.പി പ്രവർത്തകർ കടകൾക്ക് നേരെയും മറ്റും വ്യാപക ആക്രമം അഴിച്ചു വിട്ടുവെന്നും പോലീസ് നിഷ്ക്രിയരായി നോക്കി നിന്നുവെന്നും ആരോപണമുണ്ട്. എസ്.ഡി.പി.ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു.

അതേസമയം, പോലീസിന്റെ നിസ്സംഗത മൂലം ബി.ജെ.പി അക്രമികൾ അഴിഞ്ഞാടിയതാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് എസ്.ഡി.പി.ഐയും ആരോപിച്ചു. ആക്രമം രൂക്ഷമായതോടെ പോലീസ് ലാത്തി വീശി.