LiveTV

Live

Kerala

ജനസേവകര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് പറയാന്‍ ശ്രമിച്ചത്, ജനങ്ങള്‍ ക്ഷമിക്കണം: വിനായകന്‍  

തെരഞ്ഞെടുപ്പ് ഫലം ആശങ്കപ്പെടുത്തുന്നതാണെന്നും ഇടതുപക്ഷത്തിന് എന്താണ് സംഭവിച്ചതെന്ന് കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കണമെന്നുമായിരുന്നു അഭിമുഖത്തിലെ വിനായകന്റെ പരാമര്‍ശം.

ജനസേവകര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് പറയാന്‍ ശ്രമിച്ചത്, ജനങ്ങള്‍ ക്ഷമിക്കണം: വിനായകന്‍  

മീഡിയവണിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി നടന്‍ വിനായകന്‍. തെരഞ്ഞെടുപ്പ് ഫലം ആശങ്കപ്പെടുത്തുന്നതാണെന്നും ഇടതുപക്ഷത്തിന് എന്താണ് സംഭവിച്ചതെന്ന് കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കണമെന്നുമായിരുന്നു അഭിമുഖത്തിലെ വിനായകന്റെ പരാമര്‍ശം. എന്നാല്‍ ജനം ചിന്തിക്കേണ്ടിയിരിക്കുന്നു എന്നല്ല, ജനസേവകര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് താന്‍ പറയാന്‍ ശ്രമിച്ചതെന്നും ജനങ്ങള്‍ ക്ഷമിക്കണമെന്നും വിനായകന്‍ തന്റെ ഫേസ് ബുക്ക് പേജിലൂടെ വ്യക്തമാക്കി.

ബി.ജെ.പി മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നും അഭിമുഖത്തില്‍ വിനായകന്‍ പറഞ്ഞിരുന്നു. ഇത് സാമൂഹ്യമാധ്യമങ്ങളിലും മറ്റ് വാര്‍ത്തമാധ്യമങ്ങളിലും വലിയ വാര്‍ത്തയായി. തുടര്‍ന്നാണ് വിനായകന്‍ ഇന്ന് പരാമര്‍ശത്തില്‍ വ്യക്തത വരുത്തിയത്.

തിരുത്ത്‌: ജനം ചിന്തിക്കേണ്ടിയിരിക്കുന്നു എന്നല്ല, ജന സേവകർ ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് ഞാൻ പറയാൻ ശ്രമിച്ചത് ... ജനങ്ങൾ ക്ഷമിക്കണം .. 🙏🏾

Posted by Vinayakan on Wednesday, May 29, 2019