LiveTV

Live

Kerala

കേരളത്തിലിപ്പോഴും ബ്രാഹ്മണരുടെ കാല്‍കഴിച്ചൂടല്‍ ചടങ്ങ് സജീവം

ബ്രാഹ്മണരുടെ കാല്‍കഴുകി ദക്ഷിണയും ഓണപ്പുടവയും ബ്രാഹ്മണര്‍ക്ക് നല്‍കുന്നതാണ് ചടങ്ങ്.

കേരളത്തിലിപ്പോഴും ബ്രാഹ്മണരുടെ കാല്‍കഴിച്ചൂടല്‍ ചടങ്ങ് സജീവം

പാലക്കാട് ഒറ്റപ്പാലത്ത് ബ്രാഹ്മണരുടെ കാല്‍ കഴുകുന്ന ചടങ്ങ് ഇപ്പോഴും തുടരുന്നു. കണ്ണിയംപുറം ശ്രീ കൂനന്തുള്ളി മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ചാണ് കാല്‍കഴുകിചൂട്ടല്‍ ചടങ്ങ് സംഘടിപ്പിക്കുന്നത്. ബ്രാഹ്മണ അധിപത്യം തിരിച്ചുകൊണ്ടുവരുന്ന ആചാരങ്ങള്‍ നിരോധിക്കണമെന്ന് ഒരു വിഭാഗം ആളുകള്‍ ആവശ്യപ്പെടുന്നു. കീഴ്ജാതിക്കാര്‍ ബ്രാഹ്മണരുടെ കാല്‍ കഴുക്കുന്ന കാല്‍ കഴുകിച്ചൂടല്‍ എന്ന ചടങ്ങാണ് ജൂണ്‍ മൂന്നിന് കൂനന്തുള്ളി മഹാവിഷ്ണു ക്ഷേത്രത്തില്‍ നടക്കുക. ബ്രാഹ്മണരുടെ കാല്‍കഴുകി ദക്ഷിണയും ഓണപ്പുടവയും ബ്രാഹ്മണര്‍ക്ക് നല്‍കുന്നതാണ് ചടങ്ങ്.

പരമ്പരാഗതമായി നടത്തിവരുന്ന ചടങ്ങ് തുടരുകയാണെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍ ജാതിവിവേചനത്തിലൂന്നിയ ആചാരങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഒരു വിഭാഗം ആളുകള്‍ ആവശ്യപ്പെടുന്നു. നവോത്ഥാനത്തിനായി വനിതാ മതില്‍ വരെ സൃഷ്ടിച്ച കേരളത്തില്‍ തന്നെയാണ് സവര്‍ണ മേധാവിത്വം ഊട്ടിഉറപ്പിക്കുന്ന ആചാരങ്ങള്‍ നടക്കുന്നത്.