LiveTV

Live

Kerala

കെവിന്‍ വധക്കേസ്: എസ്.ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു

കെവിന്റെ പിതാവടക്കം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താത്ക്കാലികമായി ഉത്തരവ് റദ്ദാക്കിയത്.

കെവിന്‍ വധക്കേസ്: എസ്.ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു

കെവിന്‍ കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന എസ്.ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള ഉത്തരവ് താത്ക്കാലികമായി മരവിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. കെവിന്റെ പിതാവടക്കം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താത്ക്കാലികമായി ഉത്തരവ് റദ്ദാക്കിയത്.

ഇന്നലെ ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെ വകുപ്പുതല നടപടി സ്വീകരിക്കുകയും ചെയ്തു. ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്.ഐ ആയാണ് ഡി പ്രമോട്ട് ചെയ്തത്. കെവിന്‍ കൊലപാതകകേസില്‍ ഗുരുതര വീഴ്ച്ച മുന്‍ ഗാന്ധിനഗര്‍ എസ്.ഐയായ എംഎസ് ഷിബുവിന് സംഭവിച്ചെന്ന പണിഷ്‌മെന്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ്തല നടപടി എറണാകുളം റേഞ്ച് ഐജി സ്വീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്‌ഐയായി തരംതാഴ്ത്തിയെ ഷിബുവിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.

എന്നാല്‍ ഷിബുവിനെ സര്‍വ്വീസില്‍ തിരികെ പ്രവേശിപ്പിക്കാനെടുത്ത നടപടിക്കെതിരെ വലിയ തോതില്‍ വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. രാഷ്ട്രീയ സമ്മര്‍ദം മൂലമാണ് ഷിബുവിനെ തരിച്ചെടുത്തതെന്ന് കെവിന്റെ പിതാവ് ആരോപിച്ചു. സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രിയോട് നേരിട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കേസ് അട്ടിമറിക്കാനാണ് ഷിബുവിനെ തിരിച്ചെടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.