LiveTV

Live

Kerala

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസ് സി.ബി.ഐക്ക്

കസ്റ്റംസ് ഉദ്യോഗസ്ഥരടക്കം പ്രതിയായതോടെയാണ് സി.ബി.ഐ കേസേറ്റെടുത്തത് . 

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസ് സി.ബി.ഐക്ക്

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് സിബിഐ ഏറ്റെടുത്തു. കസ്റ്റംസ് ഉദ്യോഗസ്ഥരടക്കം പ്രതി ചേര്‍ക്കപ്പെട്ട സാഹചര്യത്തിലാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. 11 പേര്‍ക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു.

സി.ബി.ഐയുടെ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. കസ്റ്റംസ് സൂപ്രണ്ട് വി.രാധാകൃഷ്ണന്‍ അടക്കം പ്രതിയായ സാഹചര്യത്തിലാണ് കേസ് സി.ബി.ഐക്ക് വിട്ടത്. സ്വര്‍ണക്കടത്തില്‍ ഇനി രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരും അഭിഭാഷകന്‍ ബിജു അടക്കം ഇടനിലക്കാരും സ്വര്‍ണം വാങ്ങിയവരും പിടിയിലാകാനുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഇനി സി.ബി.ഐ നടത്തും. വി രാധാകൃണനും അഭിഭാഷകന്‍ ബിജുവും എക്സറേ നമേഖല വഴി പരിശോധന ഇല്ലാതെ സ്വര്‍ണവുമായി കടക്കുന്ന സിസി ടിവി ദൃശ്യങ്ങളും സി.ബി.ഐ പിടിച്ചെടുത്തു. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ പിടിയിലായതോടെയാണ് റവന്യൂ ഇന്റലിജന്‍സ് തെരച്ചില്‍ വ്യാപകമായത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തിരുവനനന്തപുരം സ്വദേശികളായ സെറീന സുനില്‍ എന്നിവര്‍ ചേര്‍ന്ന് 8 കോടിയുടെ സ്വര്‍ണം കടത്തിയതായി കണ്ടെത്തി. ഇവരെ ചോദ്യം ചെയ്തതോടെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്കും പുറത്തായി. വിവിധ ഘട്ടങ്ങളിലായി 100 കോടിയിലധികം രൂപയുടെ സ്വര്‍ണം ഈ സംഘം കടത്തിയതായാണ് റവന്യൂഇന്‍റലിജന്‍സ് കണ്ടെത്തിയത്. കേസ് സി.ബി.ഐ ഏറ്റെടുത്തതോടെ കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് പിടിവീഴും. സുനിലും സെറീനയും പ്രകാശന്‍ തമ്പിയും അടക്കം 5 പേര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.