LiveTV

Live

Kerala

തെരഞ്ഞെടുപ്പ് തോൽവി: സി.പി.എം സെക്രട്ടേറിയറ്റ് ആരംഭിച്ചു

ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തിലാണ് യോഗം.

തെരഞ്ഞെടുപ്പ് തോൽവി: സി.പി.എം സെക്രട്ടേറിയറ്റ് ആരംഭിച്ചു

തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേരുന്ന രണ്ടാമത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തുടങ്ങി. ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാന്നിധ്യത്തിലാണ് യോഗം.

സെക്രട്ടേറിയറ്റിന് ശേഷം രണ്ട് ദിവസം സംസ്ഥാന കമ്മിറ്റിയും നടക്കും. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട റിപ്പോർട്ട് സെക്രട്ടേറിയറ്റ് തയ്യാറാക്കും. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ സംസ്ഥാന നേതൃയോഗങ്ങള്‍ വിശദമായി പരിശോധിക്കും.