LiveTV

Live

Kerala

‘അവസരവാദിയെപ്പോലെയാണ് അബ്ദുള്ളക്കുട്ടി പെരുമാറുന്നത്’; ആഞ്ഞടിച്ച് വി.എം സുധീരന്‍

‘അവസരവാദിയെപ്പോലെയാണ് അബ്ദുള്ളക്കുട്ടി പെരുമാറുന്നത്’; ആഞ്ഞടിച്ച് വി.എം സുധീരന്‍

എ.പി അബ്ദുള്ളക്കുട്ടി പാർട്ടിയിൽ തുടരില്ല എന്നതിന്റെ സൂചനയാണ് മോദി സ്തുതിയെന്ന് വി.എം സുധീരൻ. അവസരവാദിയെപ്പോലെയാണ് അബ്ദുള്ളക്കുട്ടി പെരുമാറുന്നത്, കോൺഗ്രസിൽ നിന്ന് ആനുകൂല്യം കിട്ടിയതിന്റെ മര്യാദ കാണിക്കുന്നില്ല, കോൺഗ്രസുകാരുടെ മനസിൽ അബ്ദുള്ളക്കുട്ടിക്ക് സ്ഥാനമില്ലയെന്നും വി.എം സുധീരന്‍ പറഞ്ഞു. സി.പി.എമ്മിൽ നിന്ന് കോൺഗ്രസിൽ എത്തി പ്രവർത്തിക്കാൻ സമയം നൽകാതെ എം.എൽ.എയാക്കിയതിൽ അന്നത്തെ നേതൃത്വത്തിന് ജാഗ്രത ക്കുറവുണ്ടായെന്നും വി.എം സുധീരന്‍ പറഞ്ഞു.