LiveTV

Live

Kerala

യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവം: തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി

യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവം: തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി നിയമസഭയെ അറിയിച്ചു. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് വന്നശേഷമാണ് തുടര്‍നടപടികള്‍ എടുക്കുക.

അതേസമയം, ആത്മഹത്യ ശ്രമം നടത്തി യ വിദ്യാർത്ഥിനിക്ക് വർക്കല എസ്.എന്‍ കോളേജിലേക്ക് മാറാൻ കേരള സർവകലാശാല അനുമതി നൽകി. ശനിയാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് അനുമതി നല്‍കിയത്.