LiveTV

Live

Kerala

സ്കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി

ജൂണ്‍ മൂന്നിന് തുറക്കാനായിരുന്നു നേരത്തെ തീരുമാനം.

സ്കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി

സംസ്ഥാനത്ത് വേനലവധി കഴിഞ്ഞ് സ്കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി. ജൂണ്‍ മൂന്നിന് തുറക്കാനായിരുന്നു നേരത്തെ തീരുമാനം. ഈദുല്‍ ഫിത്തര്‍ പ്രമാണിച്ചാണ് സ്കൂള്‍ തുറക്കുന്നത് മാറ്റിയത്. സ്കൂള്‍ തുറക്കുന്നത് നീട്ടണമെന്ന ആവശ്യവുമായി പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ കോളജുകളും ജൂണ്‍ ആറിനാണ് തുറക്കുക.