LiveTV

Live

Kerala

വിവരാവകാശനിയമപ്രകാരം സമര്‍പ്പിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയില്ല; കെ.എസ്.ആര്‍.ടി.സി മുഖ്യവിവരാവകാശ ഓഫീസര്‍ക്കെതിരെ നടപടി

കെ.എസ്.ആര്‍.ടി.സിക്ക് ബ്രാന്റ് നെയിം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് മറുപടി നിഷേധിച്ചത്. 

 വിവരാവകാശനിയമപ്രകാരം സമര്‍പ്പിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയില്ല; കെ.എസ്.ആര്‍.ടി.സി മുഖ്യവിവരാവകാശ ഓഫീസര്‍ക്കെതിരെ നടപടി

വിവരാവകാശനിയമപ്രകാരം സമര്‍പ്പിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാതിരുന്ന കെ.എസ്.ആര്‍.ടി.സി മുഖ്യവിവരാവകാശ ഓഫീസര്‍ക്കെതിരെ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ നടപടി സ്വീകരിച്ചു. കെ.എസ്.ആര്‍.ടി.സിക്ക് ബ്രാന്റ് നെയിം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് മറുപടി നിഷേധിച്ചത്. പിഴ ഈടാക്കിയതിനോടൊപ്പം 30 ദിവസത്തിനുള്ളില്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാനും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടു.

കെ.എസ്.ആര്‍.ടി.സി എന്ന ബ്രാന്റ് നെയിം കര്‍ണാടക സ്വന്തമാക്കിയതും അത് തിരികെ ലഭിക്കാന്‍ സ്വീകരിച്ച നടപടി സംബന്ധിച്ചുമുള്ള ചോദ്യങ്ങള്‍ക്കാണ് കെ.എസ്.ആര്‍.ടി.സി മറുപടി നല്‍കാന്‍ വിസമ്മതിച്ചത്. ഇന്റലക്ച്വല്‍ ഇനത്തില്‍ പെടുന്ന കാര്യമായതിനാല്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. ഇക്കാര്യം ചൂണ്ടികാട്ടി സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് കെ.എസ്.ആര്‍.ടി.സി മുഖ്യവിവരാവാകാശ ഓഫീസറായിരുന്ന കെ. ചന്ദ്രമോഹനെതിരെ നടപടി സ്വീകരിച്ചത്. 10000 രൂപ പിഴയായി ഈടാക്കാനാണ് സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഉത്തരവ്. ഉത്തരവ് കിട്ടി മുപ്പത് ദിവസത്തിനകം പിഴ അടക്കണമെന്നും അല്ലാത്തപക്ഷം ശമ്പളത്തില്‍ നിന്നോ സ്ഥാവരജംഗമവസ്തുക്കള്‍ ജപ്തി ചെയ്തോ തുക ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു.