LiveTV

Live

Kerala

വര്‍ഗീയ ശക്തികളെ പ്രതിരോധിച്ചത് ധാര്‍ഷ്ട്യമാണെങ്കില്‍ അത് ഇനിയും തുടരുമെന്ന് മുഖ്യമന്ത്രി

ശബരിമല വിഷയത്തിൽ മാത്രമല്ല ഭാവിയിലും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി സർക്കാർ മുന്നിൽ നിൽക്കും. ഏതാനും സീറ്റുകൾക്ക് വേണ്ടി തീവ്രവാദ സ്വഭാവമുള്ള സംഘടനകളെ പ്രതിപക്ഷം ഒപ്പം കൂട്ടിയെന്നും മുഖ്യമന്ത്രി.

വര്‍ഗീയ ശക്തികളെ പ്രതിരോധിച്ചത് ധാര്‍ഷ്ട്യമാണെങ്കില്‍ അത് ഇനിയും തുടരുമെന്ന് മുഖ്യമന്ത്രി

വർഗീയ ശക്തികളെ പ്രതിരോധിച്ചത് ധാർഷ്ട്യമാണെങ്കില്‍ ആ ധാർഷ്ട്യം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല വിഷയത്തിൽ മാത്രമല്ല ഭാവിയിലും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി സർക്കാർ മുന്നിൽ നിൽക്കും. ഏതാനും സീറ്റുകൾക്കും വോട്ടിനും വേണ്ടി തീവ്രവാദ സ്വഭാവമുള്ള സംഘടനകളെ പ്രതിപക്ഷം ഒപ്പം കൂട്ടിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

പൊതുഭരണ വകുപ്പിന്റെ ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിലാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കും വ്യക്തിപരമായ ആരോപണങ്ങൾക്കും മുഖ്യമന്ത്രി മറുപടി നല്‍കിയത്. മുഖ്യമന്ത്രിക്ക് ധാർഷ്ട്യമെന്ന ആരോപണത്തിന് പിണറായിയുടെ മറുപടി ഇങ്ങനെ-

"വർഗീയ ശക്തികൾ ഇളകിയാടി വന്നു. അവർക്കു മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്നവരെയാണ് അവർക്ക് ആവശ്യം. എന്നാൽ എന്നാൽ അർപ്പിതമായ കർത്തവ്യം അനുസരിച്ച് പ്രതിരോധത്തിന് മുന്നിൽ നിന്നു. അതു ധാർഷ്ട്യമാണെങ്കിൽ അത് ഇനിയും ആവർത്തിക്കും. നവോത്ഥാന മൂല്യങ്ങൾ ഇനിയും സംരക്ഷിക്കും".

തെരഞ്ഞെടുപ്പിനെ നേരിട്ട പ്രതിപക്ഷ രീതിയേയും മുഖ്യമന്ത്രി വിമര്‍ശിച്ചു- "തെരഞ്ഞെടുപ്പ് വന്നപ്പോൾ വഴിവിട്ട പ്രചാരണ രീതികളാണ് മുസ്‍ലിം ലീഗ് സ്വീകരിച്ചത്. എങ്ങനെ എസ്.ഡി.പി.ഐയെയും ജമാഅത്തെ ഇസ്‍ലാമിയെയും കൂടെ നിർത്താൻ സാധിച്ചു? ജയിക്കാൻ വേണ്ടി ഇത്തരക്കാരെ കൂടെ കൂട്ടാൻ സാധിക്കുന്നു തെരഞ്ഞെടുപ്പിൽ ചില സീറ്റും വോട്ടും കൂട്ടാനായി തീവ്രവാദ ബന്ധമുള്ളവരെ കൂടെ കൂട്ടാമോ?"

അമേഠിയെ ഭയന്ന് ഒരു സീറ്റ് തേടിയാണ് രാഹുല്‍ വയനാട് വന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. തെരഞ്ഞെടുപ്പിൽ ഉണ്ടായത് താത്കാലിക തിരിച്ചടിയെങ്കിലും ഗൗരവമായി കാണുന്നു. യു.ഡി.എഫിന് വിജയിക്കാന്‍ പശ്ചാത്തലമൊരുക്കുന്ന തരത്തില്‍ വലതുപക്ഷ മാധ്യമങ്ങള്‍ ഇടപെട്ടുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.