LiveTV

Live

Kerala

പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ ക്രമക്കേടെന്ന് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്

നിർമ്മാണ സാമഗ്രി സാമ്പിൾ പരിശോധന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം വിജിലന്‍സിന് ലഭിച്ചിരുന്നു. 

പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ ക്രമക്കേടെന്ന് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്

പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തില്‍ ക്രമക്കേടെന്ന് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയ്യാറായി. ഉദ്യോഗസ്ഥരെയും കരാറുകാരെയും കേസില്‍ പ്രതിയാക്കണമെന്ന് വിജിലന്‍സ്. നിര്‍മ്മാണത്തിന് ഉപയോഗിച്ച അസംസ്‌കൃത വസ്തുക്കള്‍ നിലവാരം കുറഞ്ഞവയാണെന്നും വിജിലന്‍സ്‌ കണ്ടെത്തി.

നിര്‍മാണ സാമഗ്രികളുടെ തിരുവനന്തപുരം റീജിയണൽ ലാബിലെ പരിശോധനാ ഫലം ലഭ്യമായതോടെയാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് തയാറാക്കിയത്. ഇത് പഠനവിധേയമാക്കി അഴിമതി നടന്നിട്ടുണ്ടോ എന്ന കാര്യം പരിശോധന വിധേയമാക്കിയാണ് അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയത്. നിർമ്മാണ വസ്തുക്കളുടെ ഗുണനിലവാരം അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്. അഴിമതി നടന്നതായി വ്യക്തമായാല്‍ കേസില്‍ പ്രതിചേര്‍ക്കേണ്ടവരുടെ പട്ടിക തയാറാക്കി തുടരന്വേഷണം ആരംഭിക്കും. അതേസമയം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ജൂൺ ആദ്യം തന്നെ തുറന്ന് കൊടുക്കും. പുനർനിർമ്മാണം വിലയിരുത്താൻ മദ്രാസ് ഐ.ഐ.ടിയിൽ നിന്നുള്ള വിദഗ്ധസംഘം കൊച്ചിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാലം തുറന്നുകൊടുക്കുക.