LiveTV

Live

Kerala

ബ്രോഡ് വേയിലെ അനധികൃത നിർമാണങ്ങൾക്കെതിരെ കൊച്ചി കോർപ്പറേഷന്‍റെ നടപടി 

അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ പൊളിച്ച് നീക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും മേയർ അറിയിച്ചു.

ബ്രോഡ് വേയിലെ അനധികൃത നിർമാണങ്ങൾക്കെതിരെ കൊച്ചി കോർപ്പറേഷന്‍റെ നടപടി 

എറണാകുളം ബ്രോഡ് വേയിലെ അനധികൃത നിർമാണ പ്രവർത്തനങ്ങൾക്കെതിരെ കൊച്ചി കോർപ്പറേഷൻ നടപടി. അനധികൃത നിർമാണങ്ങൾ കോർപ്പറേഷൻ അധികൃതർ പൊളിച്ചു നീക്കി. ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ അടച്ച് പൂട്ടുന്നതടക്കമുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന് മേയർ അറിയിച്ചു. ബ്രോഡ് വേയിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിലാണ് അനധികൃത നിർമാണത്തിനും വ്യാപാരത്തിനുമെതിരായ നടപടി കോർപ്പറേഷൻ ശക്തമാക്കിയത്. മേയർ സൗമിനി ജെയിന്‍റെ നേതൃത്വത്തിലായിരുന്നു നടപടി. ആദ്യഘട്ടമായി ഫുട്പാത്തിലേക്ക് കയറ്റിയുള്ള നിർമാണങ്ങളും വ്യാപാരവും പൂർണമായി നീക്കം ചെയ്തു. രേഖകൾ പരിശോധിച്ച് അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ പൊളിച്ച് നീക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും മേയർ അറിയിച്ചു.

ബ്രോഡ് വേയിലെ അനധികൃത പാർക്കിങ് അവസാനിപ്പിക്കാനുള്ള നടപടികളും ഉടൻ സ്വീകരിക്കും. കോർപറേഷന്റെ ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ ഉടൻ തന്നെ അടച്ച് പൂട്ടുമെന്നും മേയർ അറിയിച്ചു.