LiveTV

Live

Kerala

പെരുമ്പാവൂരില്‍ രണ്ട് നിര്‍മാണ തൊഴിലാളികള്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

മുർഷിദാബാദ് സ്വദേശികളായ റിപ്പൺ ഷെയ്ഖ് , സുവോ ഷെയ്ഖ് എന്നിവരാണ് മരിച്ചത്.

പെരുമ്പാവൂരില്‍  രണ്ട് നിര്‍മാണ തൊഴിലാളികള്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

പെരുമ്പാവൂർ പോഞ്ഞാശ്ശേരിയിൽ രണ്ട് നിര്‍മാണത്തൊഴിലാളികള്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. മുർഷിദാബാദ് സ്വദേശികളായ റിപ്പൺ ഷെയ്ഖ്, സുവോ ഷെയ്ഖ് എന്നിവരാണ് മരിച്ചത്. നില കെട്ടിയിരുന്ന പൈപ്പ് തെന്നി വീണ് താഴേക്ക് പതിച്ചതാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.