LiveTV

Live

Kerala

മലബാറിലെ പ്ലസ് ടു സീറ്റ് ക്ഷാമം; പുതിയ ബാച്ച് അനുവദിക്കുന്നത് പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍

മലബാറിലെ പ്ലസ് ടു സീറ്റ് ക്ഷാമം; പുതിയ ബാച്ച് അനുവദിക്കുന്നത് പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍

മലബാറിലെ പ്ലസ്ടു സീറ്റ് ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകള്‍ സീറ്റില്ലാത്ത ജില്ലകളിലേക്ക് മാറ്റും. തുടര്‍ന്നും സീറ്റ് ക്ഷാമം ഉണ്ടായാല്‍ പുതിയ ബാച്ച് അനുവദിക്കുന്നത് പരിഗണിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയെ അറിയിച്ചു. പി.ഉബൈദുല്ല എംഎൽഎയാണ് പ്രശ്നം സബ്മിഷനിലൂടെ നിയമസഭയിൽ ഉന്നയിച്ചത്. പത്താം ക്ലാസ് വിജയിക്കുന്നവർക്ക് ആനുപാതികമായി പ്ലസ് വണ്ണിന് സീറ്റില്ലെന്ന കണക്ക് ഉദ്ധരിച്ചായിരുന്നു ഉബൈദുല്ലയുടെ ചോദ്യം.

മലബാറിൽ പ്ലസ് വണ്ണിന്‌ സീറ്റ് കുറവാണെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിലുണ്ടെന്നും ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ സീറ്റില്ലാത്ത ജില്ലകളിലേക്ക് മാറ്റും. ഇതിൽ മലപ്പുറം ജില്ലയിൽ അധികം വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. പുതിയ ബാച്ച് വേണ്ട സാഹചര്യമുണ്ടായാൽ അക്കാര്യം പരിഗണിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.