LiveTV

Live

Kerala

തൃശൂരില്‍  ഇനി യു.ഡി.എഫിന് തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യം

നിലവില്‍ ഇടത് മുന്നണിക്കാണ് കോര്‍പ്പറേഷന്‍ ഭരണം. ഇടത് മുന്നണി 25 യു .ഡി .എഫ് 22 ബി. ജെ. പി 6 എന്നതാണ് നിലവിലെ കക്ഷി നില

തൃശൂരില്‍  ഇനി യു.ഡി.എഫിന് തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യം

ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായ ഉജ്വല വിജയം ജില്ലയില്‍ തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നണിയുടെ തിരിച്ചു വരവിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് തൃശൂരിലെ യു .ഡി .എഫ് നേതൃത്വം. ആകെയുള്ള 87 പഞ്ചായത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പ് കണക്ക് അനുസരിച്ച് 66 ലും യു .ഡി .എഫി ന് ഭൂരിപക്ഷമുണ്ട്. നിലവില്‍ കോര്‍പ്പറേഷനും നഗരസഭകളുമെല്ലാം ഇടത് മുന്നണിയാണ് ഭരിക്കുന്നത്.

അറുപത്തിയാറ് പഞ്ചായത്തുകളില്‍ യു. ഡി .എഫി ന് മേല്‍ക്കെയുള്ളപ്പോള്‍ ഇടത് മുന്നണിക്ക് മേല്‍ക്കെ 15 ഇടത് മാത്രം. എന്‍ .ഡി .എക്ക് ആറ്മേല്‍ക്കെ 15 ഇടത്ത് മാത്രം. എന്‍. ഡി. എക്ക് ആറ്പഞ്ചായത്തുകളില്‍ മുന്‍തൂക്കമുണ്ട്. തൃശൂര്‍ കോര്‍പ്പറേഷനില്‍ മുപ്പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം യു. ഡി .എഫി നുണ്ട്. എന്‍.ഡി .എ ആണ് വോട്ട് കണക്കില്‍ കോര്‍പ്പേറഷനില്‍രണ്ടാം സ്ഥാനത്ത്.

നിലവില്‍ ഇടത് മുന്നണിക്കാണ് കോര്‍പ്പറേഷന്‍ ഭരണം. ഇടത് മുന്നണി 25 യു .ഡി .എഫ് 22 ബി. ജെ. പി 6 എന്നതാണ് നിലവിലെ കക്ഷി നില. കോര്‍പ്പറേഷനിലെ ഭൂരിഭാഗം പ്രദേശങ്ങളും ഉള്‍ക്കൊള്ളുന്ന തൃശൂര്‍ നിയമസഭ മണ്ഡലത്തില്‍ യു .ഡി .എഫ് ഒന്നാമതെത്തിയപ്പോല്‍ എന്‍ .ഡി എ ആണ് രണ്ടാം സ്ഥാനത്ത്. ജില്ലയില്‍ ആകെയുള്ള മുന്‍സിപാലിറ്റികളില്‍ ആറിലും യു. ഡി .എഫി ന് ലോകസഭ തിരഞ്ഞെടുപ്പ് കണക്കുകള്‍ മേല്‍ക്കൈ നല്‍കുന്നു.