LiveTV

Live

Kerala

ബ്രോഡ് വേ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്

റിപ്പോർട്ട്‌ കലക്ടർക്ക് കൈമാറി 

 ബ്രോഡ് വേ തീപിടിത്തത്തിന് കാരണം  ഷോര്‍ട്ട് സര്‍ക്യൂട്ട്

കൊച്ചി ബ്രോഡ് വേ വ്യാപാര കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് കണ്ടെത്തല്‍ . അഗ്നിസുരക്ഷാ വിഭാഗം പ്രാഥമിക റിപ്പോർട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറി. നഗരത്തിലെ പല കെട്ടിടങ്ങള്‍ക്കും അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്നും ഇക്കാര്യത്തിൽ കർശന മാർഗരേഖ പുറപ്പെടുവിക്കണമെന്നും റിപ്പോർട്ടിൽ നിര്‍ദേശമുണ്ട്.

ഇന്നലെ രാവിലെ 9 മണിയോടു കൂടിയാണ് കൊച്ചിയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായ ബ്രോഡ് വേയിൽ തീപിടിത്തം ഉണ്ടായത്. നൂൽ മൊത്തവ്യാപാര സ്ഥാപനത്തിലുണ്ടായ തീ തൊട്ടടുത്ത ഏഴോളം സ്ഥാപനങ്ങളിലേക്ക് പടർന്നു. തൊട്ടടുത്ത സ്ഥാപനങ്ങളിലെ തീ ഉടൻ നിയന്ത്ര വിധേയമാക്കാനായെങ്കിലും നൂൽ മൊത്ത വ്യാപാര സ്ഥാപനം പൂർണമായും കത്തിനശിച്ചു. പത്തിലധികം ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തി ഉച്ചയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

തീപിടിത്തത്തിന് പിന്നില്‍ അട്ടിമറി സാധ്യതയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കൊച്ചി മേയര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് അഗ്നിസുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തല്‍. അഗ്നിസുരക്ഷാ വിഭാഗത്തിന്റെ പ്രാഥമിക റിപ്പോർട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറി. നഗരത്തിലെ പല കെട്ടിടങ്ങള്‍ക്കും അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്നും ഇക്കാര്യത്തിൽ കർശന മാർഗരേഖ പുറപ്പെടുവിക്കണമെന്നും റിപ്പോർട്ടിൽ നിര്‍ദേശമുണ്ട്. ബ്രോഡ്വേയിലെ വ്യാപാരികളുമായി പൊലീസ് കമ്മീഷണർ ഇന്ന് ചർച്ച നടത്തുന്നുണ്ട്.