LiveTV

Live

Kerala

ശ്രീധരൻ പിള്ളയുടെ പ്രസ്താവനകൾ വോട്ട് കുറച്ചു; ബി.ജെ.പി കോർ കമ്മിറ്റിയിൽ പിള്ളക്ക് വിമര്‍ശം 

കേരളത്തിന്റെ തെരഞ്ഞെടുപ്പ് പ്രകടനത്തില്‍ ദേശീയ നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചതോടെകോർ കമ്മിറ്റിയിൽ ശ്രീധരന്‍ പിള്ള ഒറ്റപ്പെട്ടു.

ശ്രീധരൻ പിള്ളയുടെ പ്രസ്താവനകൾ വോട്ട് കുറച്ചു; ബി.ജെ.പി കോർ കമ്മിറ്റിയിൽ പിള്ളക്ക് വിമര്‍ശം 

ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റിയിൽ അധ്യക്ഷന്‍ പി.എസ് ശ്രീധരൻ പിള്ളയ്ക്ക് രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പ് വേളയിൽ ശ്രീധരൻ പിള്ള നടത്തിയ പ്രസ്താവനകൾ പാർട്ടിക്ക് വോട്ട് കുറച്ചെന്നു നേതാക്കൾ വിമർശിച്ചു. കേരളത്തിന്റെ തെരഞ്ഞെടുപ്പ് പ്രകടനത്തില്‍ ദേശീയ നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചതോടെ കോർ കമ്മിറ്റിയിൽ ശ്രീധരന്‍ പിള്ള ഒറ്റപ്പെട്ടു.

എന്നാൽ കോർ കമ്മിറ്റി ആരംഭിക്കും മുന്നേ തന്നെ ഈ വാദം ദേശീയ സെക്രട്ടറി തള്ളി. സംസ്ഥാന ഘടകത്തിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പൂർണ തൃപ്തി ഇല്ലെന്നായിരുന്നു പ്രചരണതിന്റെ ചുമതലക്കാരനായ വൈ. സത്യകുമാറിന്റെ പ്രതികരണം.

ശബരിമല വിഷയം സുവർണ അവസരമാണെന്ന ശ്രീധരൻ പിള്ളയുടെ പ്രസംഗം പാർട്ടിക്ക് വോട്ടു കുറച്ചെന്നു സംസ്ഥാന ഭാരവാഹികൾ കുറ്റപ്പെടുത്തി. അനുകൂല രാഷ്ട്രീയ സാഹചര്യം ഉണ്ടായിട്ടും സംഘടനാപ്രവർത്തനം ഏകോപിപ്പിക്കാൻ പ്രസിഡന്റിനു കഴിഞ്ഞില്ല. എന്‍.എസ്.എസ് സഹായം തിരുവനന്തപുരത്തും പത്തനംതിട്ടയിലും വേണ്ട പോലെ ലഭിച്ചില്ല. ശബരിമല വിഷയത്തിൽ 40 ശതമാനം വോട്ടുമാത്രമേ കിട്ടിയുള്ളൂവെന്നും യോഗം വിലയിരുത്തി. സംസ്ഥാന അധ്യക്ഷനെ മാറ്റണമെന്ന് സൂചിപ്പിച്ച വിമര്‍ശനനങ്ങളിൽ കൂട്ടുത്തരവാദിത്തം മറക്കരുതെന്ന മറുപടി ആയിരുന്നു ദേശീയ സെക്രട്ടറിയുടേത്.