LiveTV

Live

Kerala

പൊലീസ് സേനയ്ക്ക് കരുത്തായി വയനാട്ടിലെ ആദിവാസി യുവാക്കളും

ജില്ലയിലെ ഗോത്രവിഭാഗങ്ങളായ പണിയ, അടിയ ,കാട്ടുനായ്ക്ക’ ,ഊരാളി, കുറിച്യ, കുറുമ വിഭാഗങ്ങളിലെ 52 പേരാണ് കഴിഞ്ഞ ദിവസം സേവനമാരംഭിച്ചത്

പൊലീസ് സേനയ്ക്ക് കരുത്തായി വയനാട്ടിലെ ആദിവാസി യുവാക്കളും

പൊലീസ് സേനയ്ക്ക് കരുത്തായി വയനാട്ടിൽ ഇനി ആദിവാസി യുവാക്കളും യൂണിഫോമണിയും. കേരള പോലീസിലേക്കുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്റിലൂടെ ആദിവാസി വിഭാഗത്തിലെ 52 പേര്‍ക്കാണ് സേനയിൽ ജോലി ലഭിച്ചത്. വയനാട് ജില്ലയിൽ നിന്നുള്ള 52 ഗോത്രവർഗ്ഗ യുവാക്കൾ ജില്ലാ പോലീസ് ആസ്ഥാനത്ത് യൂണിഫോമിൽ എത്തിയാണ് റിപ്പോർട്ട് ചെയ്തത്. ജില്ലയിലെ ഗോത്രവിഭാഗങ്ങൾക്ക് പോലീസിൽ അർഹമായ പ്രാധിനിത്യം നൽകാനായി സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്ക് 2018 ൽ നടത്തിയ സ്പെഷ്യൽ റിക്രൂട്ട്മെന്റ് പ്രകാരമാണ് ഇവർക്ക് നിയമനം ലഭിച്ചത് . ഈ മാസം തൃശൂരിൽ വെച്ചായിരുന്നു പാസിംഗ് ഔട്ട് പരേഡ്. 71 പേരാണ് അന്ന് പോലീസ് സേനയുടെ ഭാഗമായത്.

ജില്ലയിലെ ഗോത്രവിഭാഗങ്ങളായ പണിയ, അടിയ ,കാട്ടുനായ്ക്ക' ,ഊരാളി, കുറിച്യ, കുറുമ വിഭാഗങ്ങളിലെ 52 പേരാണ് കഴിഞ്ഞദിവസം സേവനമാരംഭിച്ചത്. ഇതിൽ 11 പേർ വനിതകളാണ്. പത്താംതരം മുതൽ ബിരുദാനന്തര ബിരുദധാരികളായവർ വരെ സംഘത്തിലുണ്ട്. വയനാട്‌ ജില്ലയിലെ സിവിൽ പോലീസിംങിന് ഗോത്രവർഗ്ഗ യുവാക്കളുടെ സേവനം മുതൽ കൂട്ടാകുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ പ്രതീക്ഷ.