LiveTV

Live

Kerala

നവോത്ഥാന മൂല്യ സംരക്ഷണ സമിതിയെ വിമര്‍ശിച്ച പുന്നല ശ്രീകുമാറിനെതിരെ വെള്ളാപ്പള്ളി

വിമര്‍ശനങ്ങള്‍ ഉണ്ടെങ്കില്‍ സമിതിയില്‍ പറയണം, പരസ്യ വിവാദങ്ങൾ ശത്രുക്കൾക്ക് അടിക്കാൻ വടി കൊടുക്കുന്നത് പോലെയാണ്.

നവോത്ഥാന മൂല്യ സംരക്ഷണ സമിതിയെ വിമര്‍ശിച്ച പുന്നല ശ്രീകുമാറിനെതിരെ  വെള്ളാപ്പള്ളി

നവോത്ഥാന മൂല്യ സംരക്ഷണ സമിതിയെ പരസ്യമായി വിമര്‍ശിച്ച പുന്നല ശ്രീകുമാറിനെതിരെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

വിമര്‍ശനങ്ങള്‍ ഉണ്ടെങ്കില്‍ സമിതിയില്‍ പറയണം, പരസ്യ വിവാദങ്ങൾ ശത്രുക്കൾക്ക് അടിക്കാൻ വടി കൊടുക്കുന്നത് പോലെയാണ്. ശബരിമല വിഷയത്തിലെ സർക്കാരിന്റെ വീഴ്ച തിരുത്തുന്നടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ഉന്നയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല യുവതീ പ്രവേശന നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയാൽ നവോത്ഥാന സമിതിയിൽ നിന്ന് പുറത്ത് പോകുമെന്ന് സമിതിയുടെ കൺവീനർ കൂടിയായ പുന്നല ശ്രീകുമാർ നേരത്തെ പ്രതികരിച്ചിരുന്നു.