LiveTV

Live

Kerala

ഒരാളോട് പോലും വോട്ട് ചോദിക്കാതെ പൊന്നാനിയില്‍ സമീറ പിടിച്ചത് 16,288 വോട്ട്

വാട്സാപ്പിലും ഫെയ്സ്ബുക്കിലും വോട്ട് ചോദിച്ചുവെന്നതൊഴിച്ചാല്‍ മണ്ഡലത്തിലേക്ക് തിരിഞ്ഞ് നോക്കിയിട്ട് പോലുമില്ല ഈ സ്ഥാനാര്‍ത്ഥി

ഒരാളോട് പോലും വോട്ട് ചോദിക്കാതെ പൊന്നാനിയില്‍ സമീറ പിടിച്ചത് 16,288 വോട്ട്

പൊന്നാനി മണ്ഡലത്തിലെ വോട്ടെണ്ണല്‍ കഴിഞ്ഞതോടെ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും സമീറ പി.എ ആരാണെന്നറിയാനുള്ള അന്വേഷണത്തിലായിരുന്നു. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഉയര്‍ന്ന് കേള്‍ക്കാത്ത സമീറ പിടിച്ചത് 16,288 വോട്ട്. സംഘടനകളുടെ പിന്തുണയില്ലാതെ, ഒരാളോട് പോലും വോട്ട് ചോദിക്കാതെ ഇത്രയും വോട്ട് പിടിച്ചതെങ്ങനെയെന്ന ആകാംഷ സമീറയുടെ ചിഹ്നം അറിയുമ്പോള്‍ മാറും. സ്വതന്ത്രയായി മത്സരിച്ച സമീറ പി എ യുടെ ചിഹ്നം കട്ടിംഗ് പ്ലെയര്‍. കത്രിക അടയാളത്തിലാണ് ഇടത് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ വോട്ട് ചോദിച്ചത്. ചിഹ്നങ്ങള്‍ തമ്മിലുള്ള സാമ്യം സമീറയെ താരമാക്കി.

വാട്സാപ്പിലും ഫെയ്സ്ബുക്കിലും വോട്ട് ചോദിച്ചുവെന്നതൊഴിച്ചാല്‍ മണ്ഡലത്തിലേക്ക് തിരിഞ്ഞ് നോക്കിയിട്ട് പോലുമില്ല ഈ സ്ഥാനാര്‍ത്ഥി. അതുകൊണ്ട് തന്നെ സമീറ സമീറയെ തന്നെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ് . ഭൂരഹിതര്‍ക്ക് ഭൂമി നല്‍കണമെന്ന ആവശ്യം ഉന്നയിച്ചയിരുന്നു മത്സരത്തിനിറങ്ങിയത്. മണ്ഡലം കാണാത്ത സ്ഥാനാര്‍ത്ഥികളെ ജയിപ്പിച്ച ചരിത്രമുള്ള പൊന്നാനിക്ക് മറ്റൊരു അപൂര്‍വ്വത കൂടിയാണ് സമീറ വഴി ഇത്തവണ കിട്ടിയത്.