LiveTV

Live

Kerala

ശബരിമല വിഷയത്തിലെ നിലപാട് ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമായെന്ന് യു.ഡി.എഫ്

അധികാരത്തിലെത്തിയാല്‍ ശബരിമലക്കായി പ്രത്യേക നിയമനിര്‍മാണം നടത്തുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ശബരിമല വിഷയത്തിലെ നിലപാട് ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമായെന്ന് യു.ഡി.എഫ്

ശബരിമല വിഷയത്തിലെ നിലപാട് ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമായെന്ന് യു.ഡി.എഫ്. മുന്നണിയുടെ മതേതര നിലപാട് ജനങ്ങള്‍ അംഗീകരിച്ചു, അധികാരത്തിലെത്തിയാല്‍ ശബരിമലക്കായി പ്രത്യേക നിയമനിര്‍മാണം നടത്തുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാറിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മിക ഉത്തരവാദിത്തം നഷ്ടപ്പെട്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ശബരിമല വിഷയവും ന്യൂനപക്ഷങ്ങളുടെ പിന്തുണയുമാണ് ലോക്സഭാ തെരഞ്ഞെടുപ്പിലെ തിളങ്ങുന്ന വിജയത്തിന്റെ കാരണങ്ങളെന്നാണ് യു.ഡി.എഫ് യോഗം വിലയിരുത്തിയത്. ജനവിഭാഗങ്ങളുടെ വിശ്വാസം ആര്‍ജിക്കാനുള്ള നടപടികള്‍ യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഉണ്ടാകുമെന്ന ഉറപ്പ് ജനങ്ങള്‍ക്ക് നല്‍കാനും യോഗം തീരുമാനിച്ചു.

കേരള കോണ്‍ഗ്രസ് വിഷയം മുന്നണി ചര്‍ച്ച ചെയ്തില്ലെങ്കിലും പാര്‍ട്ടികളിലെ പ്രശ്നങ്ങള്‍ മുന്നണിയെ ബാധിക്കുന്ന രീതിയിലാകരുതെന്ന അഭിപ്രായം എല്ലാ നേതാക്കളുടെ പങ്കുവെച്ചു. ആലപ്പുഴ തോല്‍വിയുടെ കാരണം കോണ്‍ഗ്രസ് പഠിക്കും. ഭാവി നയപരിപാടികള്‍ ആലോചിക്കാന്‍ മുഴുദിന യു.ഡി.എഫ് യോഗം ജൂണ്‍ 15ന് തിരുവനന്തപുരത്ത് ചേരും. ജൂണ്‍ 1 ന് വിജയദിനമായി യു.ഡി.എഫ് ആചരിക്കാനും യോഗം തീരുമാനിച്ചു. ജൂണ്‍ ആദ്യവാരം രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുമെന്ന വിവരവും പ്രതിപക്ഷനേതാവ് അറിയിച്ചു.