LiveTV

Live

Kerala

ശബരിമലയിലെ സ്വര്‍ണം, വെള്ളി ശേഖരത്തിന്റെ രേഖകളില്‍ അപാകതയില്ലെന്ന് ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം 

സ്വര്‍ണം നഷ്ടപ്പെട്ടുവെന്ന പ്രചാരണം ശബരിമലയെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രതികരിച്ചു.

ശബരിമലയിലെ സ്വര്‍ണം, വെള്ളി ശേഖരത്തിന്റെ രേഖകളില്‍ അപാകതയില്ലെന്ന് ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം 

ശബരിമലയിലെ സ്വര്‍ണം, വെള്ളി ശേഖരത്തിന്റെ രേഖകളില്‍ അപാകതയില്ലെന്ന് ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം. ഭണ്ഡാര മഹസറും സ്ട്രോങ് റൂം മഹസറും പരിശോധിച്ച ശേഷമാണ് ഹൈക്കോടതി നിയോഗിച്ച ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ സ്ട്രോങ് റൂം തുറന്ന് പരിശോധന നടത്തിയില്ല.

സ്വര്‍ണം നഷ്ടപ്പെട്ടുവെന്ന പ്രചാരണം ശബരിമലയെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രതികരിച്ചു. 2017 മുതലുള്ള ഉരുപ്പടികളുടെ കണക്കുകളാണ് ഹൈക്കോടതി നിയോഗിച്ച ഓഡിറ്റിംഗ് സംഘം പരിശോധിച്ചത്. ശബരിമലയിലെയും സ്ട്രോങ് റൂമിലെയും രേഖകള്‍ തമ്മില്‍ വ്യത്യാസമില്ലെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി.

നിലവിലെ സാഹചര്യത്തിൽ സ്ട്രോങ് റൂം തുറന്ന് പരിശോധിക്കേണ്ടതില്ലെന്നാണ് ധാരണ. സ്വർണ്ണത്തിന്റെ അളവിൽ കുറവില്ലെന്നും സ്വര്‍ണം നഷ്ടമായെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ദേവസ്വ ബോര്‍ഡ് വ്യക്തമാക്കി. ഒരുമാസം മുമ്പ് നിശ്ചയിച്ച പരിശോധനയാണ് നടന്നതെന്നും പത്മകുമാര്‍ വിശദീകരിച്ചു.