LiveTV

Live

Kerala

രമ്യ ഹരിദാസ് വെല്‍ഫയര്‍ പാര്‍ട്ടിയുടെ സംസ്ഥാന ഓഫീസ് സന്ദര്‍ശിച്ചു

മതേതരത്വം പടുത്തുയര്‍ത്താന്‍ വേണ്ടി വലിയ പിന്തുണ വെല്‍ഫയര്‍ പാര്‍ട്ടിയില്‍ നിന്നു ലഭിച്ചെന്ന് രമ്യ പറഞ്ഞു.

 രമ്യ ഹരിദാസ് വെല്‍ഫയര്‍ പാര്‍ട്ടിയുടെ സംസ്ഥാന ഓഫീസ് സന്ദര്‍ശിച്ചു

ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് വെല്‍ഫയര്‍ പാര്‍ട്ടിയുടെ സംസ്ഥാന ഓഫീസ് സന്ദര്‍ശിച്ചു. വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വണിയമ്പലം, ജന സെക്രട്ടറി ഷെഫീഖ്, വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിന്‍കര എന്നിവരുമായി സംസാരിച്ചു. നിയുക്ത എം.പിമാരുടെ യോഗത്തില്‍ പങ്കെടുക്കനായാണ് രമ്യ തിരുവനന്തപുരത്ത് എത്തിയത്. മതേതരത്വം പടുത്തുയര്‍ത്താന്‍ വേണ്ടി വലിയ പിന്തുണ വെല്‍ഫയര്‍ പാര്‍ട്ടിയില്‍ നിന്നു ലഭിച്ചെന്ന് രമ്യ പറഞ്ഞു.