LiveTV

Live

Kerala

കൊല്ലം മുതിരപറമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ചത് ദുര്‍മന്ത്രവാദത്തെ തുടര്‍ന്ന്

ന്യൂമോണിയ ബാധിതയായ പതിനാറുകാരിക്ക് ചികിത്സ നല്‍കാതെ ദുർമന്ത്രവാദത്തിന് വിധേയയാക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിന്റെ സഹോദരിമാര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റിലായി.

കൊല്ലം മുതിരപറമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ചത് ദുര്‍മന്ത്രവാദത്തെ തുടര്‍ന്ന്

കൊല്ലം മുതിരപറമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ചത് ദുര്‍മന്ത്രവാദത്തെ തുടര്‍ന്ന്. ന്യൂമോണിയ ബാധിതയായ പതിനാറുകാരിക്ക് ചികിത്സ നല്‍കാതെ ദുർമന്ത്രവാദത്തിന് വിധേയയാക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിന്റെ സഹോദരിമാര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റിലായി. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ട് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

ഏപ്രില്‍ 12നാണ് പെണ്‍കുട്ടി മരിക്കുന്നത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കുട്ടി, ന്യൂമോണിയ ബാധിച്ചാണ് മരിച്ചതെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ദുര്‍മന്ത്രവാദ വിവരവും പുറത്തുവന്നത്.