LiveTV

Live

Kerala

നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന് തുടക്കം

ജൂലൈ ആദ്യവാരം വരെ സഭ സമ്മേളിക്കാനാണ് തീരുമാനം. ആദ്യ ദിനം കെ.എം. മാണിക്ക് ചരമോപചാരം അർപ്പിച്ച് സഭ പിരിയും

നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന് തുടക്കം

പതിനാലാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന് തുടക്കം. ജൂലൈ ആദ്യവാരം വരെ സഭ സമ്മേളിക്കാനാണ് തീരുമാനം. കെ.എം മാണിക്ക് കേരള നിയമസഭ ആദരമര്‍പ്പിച്ചു. പകരം വയ്ക്കാനില്ലാത്ത സാമാജികനായിരുന്നു മാണിയെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അനുസ്മരിച്ചു. മാണി രാഷ്ട്രീയ നേതാക്കള്‍ക്ക് മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രഗല്‍ഭനായ ഭരണാധികാരിയായിരുന്നു മാണിയെന്ന് രമേശ് ചെന്നിത്തല അനുസ്മരിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച നാല് എം.എൽ.എ.മാർ സമ്മേളനത്തിന്റെ ആദ്യദിവസങ്ങളിൽതന്നെ രാജിവയ്ക്കും. തെരഞ്ഞെടുപ്പിലെ വമ്പന്‍ വിജയത്തിന്റെ ഊര്‍ജ്ജത്തിലായിരിക്കും പ്രതിപക്ഷം സഭയിലെത്തുന്നത്. സര്‍ക്കാരിന്റെ ഭരണത്തിന് ഏറ്റ തിരച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് സഭയില്‍ ചൂണ്ടിക്കാണിക്കാനാകും ഇവരുടെ നീക്കം. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. പ്രളയാനന്തര പുനര്‍നിര്‍മ്മാണം മുന്നോട്ട് പോകാത്തതായിരിക്കും പ്രതിപക്ഷത്തിന്റെ അടുത്ത ആയുധം. പ്രളയവുമായി ബന്ധപ്പെട്ട അമിക്യസ് ക്യൂറി റിപ്പോര്‍ട്ട്,കിഫ്ബി മസാല ബോണ്ട് ,പെരിയ കൊലപാതകം,തുടങ്ങി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷത്തിന് വിഷയങ്ങള്‍ ഏറെയുണ്ട്.

അതേസമയം തെരഞ്ഞെടുപ്പ് തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് ഇതുവരെ കരകയാറാത്ത ഭരണപക്ഷം കരുത്തരായ പ്രതിപക്ഷത്തെ സഭയില്‍ നേരിടാന്‍ കുറച്ച് ബുദ്ധിമുട്ടേണ്ടിവരും. കിഫ്ബി മസാല ബോണ്ട് വഴി യുണ്ടായ ഗുണങ്ങള്‍ ,പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തില്‍ തുടങ്ങി വച്ച പദ്ധതികള്‍ വിശദീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം.ദേശീയ തലത്തില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയും അമേഠിയിലെ രാഹിലുല്‍ ഗാന്ധിയുടെ പരാജയവും ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് വിമര്‍ശനങ്ങലെ നേരിടാനാണ് ഇടത് മുന്നണി ശ്രമം. റമദാന്‍ പ്രമാണിച്ച് ഈ മാസം 30 മുതൽ ജൂൺ 9 വരെ സഭ സഭാസമ്മേളനത്തിന് അവധി നല്‍കിയിട്ടുണ്ട്. പിന്നീട് ജൂണ്‍ പത്തിനാകും സഭ സമ്മേളിക്കുക.