LiveTV

Live

Kerala

പ്രളയ സെസ് ജൂണ്‍ 1 മുതല്‍ നിലവില്‍ വരും 

പാകം ചെയ്ത ഭക്ഷ്യ സാധനങ്ങള്‍ അടക്കം നിരവധി ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വില വര്‍ധിക്കും. രണ്ട് വര്‍ഷം കൊണ്ട് 1000 കോടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പ്രളയ സെസ് ജൂണ്‍ 1 മുതല്‍ നിലവില്‍ വരും 

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിഭവ സമാഹരണത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രളയ സെസ് ജൂണ്‍ 1 മുതല്‍ നിലവില്‍ വരും. 5 ശതമാനത്തിന് മുകളില്‍ ജി.എസ്.ടി ചുമത്തുന്ന ഉലപ്ന്നങ്ങള്‍ക്കാണ് ഒരു ശതമാനം സെസ് ഏര്‍പെടുത്തിയത്. പാകം ചെയ്ത ഭക്ഷ്യ സാധനങ്ങള്‍ അടക്കം നിരവധി ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വില വര്‍ധിക്കും. രണ്ട് വര്‍ഷം കൊണ്ട് 1000 കോടിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പാല്‍ ഉല്പന്നങ്ങള്‍, പഞ്ചസാര, മത്സ്യം, ബ്രെഡ് തുടങ്ങി അഞ്ച് ശതമാനം ജി.എസ്.ടി ഉള്ള ഉല്പന്നങ്ങള്‍ ഒഴികെ എല്ലാ ഉല്പന്നങ്ങള്‍ക്കും വില വര്‍ധിക്കും. പാകം ചെയ്ത ഭക്ഷ്യ വസ്തുക്കള്‍, ഡ്രൈഫ്രൂട്ട്സ്, എണ്ണ, പാല്, ചോക്ലേറ്റ്, നിര്‍മാണ് സാമഗ്രികള്‍, ഇലക്ട്രിക്കല്‍ ഉല്പന്നങ്ങള്‍ എന്നിങ്ങനെ എല്ലാ വസ്തുക്കള്‍ക്കും സെസ് നല്‍കേണ്ടിവരു. ഒരു ശതമാനമാണ് സെസ്. സ്വര്‍ണത്തിന് കാല്‍ ശതമാനമാണ് സെസ് ചുമത്തുക. ഒന്നരക്കോടിക്ക് താഴെ വിറ്റുവരവുള്ള സ്ഥാപനങ്ങളെയും സെസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കെട്ടിട നിര്‍മാണ കരാര്‍ , കേറ്ററിങ്, ഭക്ഷണ വില്പന, ഹോട്ടല്‍, സിനിമ തുടങ്ങി ആഡംബര സേവനങ്ങള്‍ക്കും സെസ് ചുമത്തും. രണ്ട് വര്‍ഷം കൊണ്ട് 1000 കോടി രൂപ സെസിലൂടെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. പ്രളയത്തില്‍ തകര്‍ന്ന ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൌകര്യവികസനത്തിനാകും പ്രളയ സെസിലൂടെ പിരിച്ചകിട്ടുന്ന തുക ഭൂരിഭാഗവും വിനിയോഗിക്കുക. 5 ശതമാനം ഉള്ള ഉല്പന്നങ്ങളെ ഒഴിവാക്കിയതിനാല്‍ അവശ്യസാധനങ്ങളുടെ വിലക്കയറ്റം ഉണ്ടാകില്ലെന്നാണ് ധനവകുപ്പ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ പ്രളയ സെസിലൂടെ അധികഭാരം അടിച്ചേല്‍പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന വിമര്‍ശം പ്രതിപക്ഷം ഉയര്‍ത്തിട്ടുണ്ട്. ജി.എസ് ടി കൗണ്‍സിലിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ബജറ്റിലാണ് പ്രളസ സെസ് ധനമന്ത്രി പ്രഖ്യാപിച്ചത്.