LiveTV

Live

Kerala

എടയാര്‍ സ്വര്‍ണ കവര്‍ച്ച കേസിലെ പ്രതികള്‍ വിവിധ കേസുകളില്‍ ശിക്ഷ അനുഭവിച്ചവര്‍

മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതിരുന്ന പ്രതികളെ കേരള തമിഴ്നാട് അതിർത്തിയിലെ സിഗുകണ്ടത്തിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്

എടയാര്‍ സ്വര്‍ണ കവര്‍ച്ച കേസിലെ പ്രതികള്‍ വിവിധ കേസുകളില്‍ ശിക്ഷ അനുഭവിച്ചവര്‍

എറണാകുളം ആലുവ എടയാർ സ്വർണ കവർച്ച കേസിൽ പൊലീസ് പിടിയിലായ നാല് പ്രതികളും കൊലപാതകം തട്ടികൊണ്ടുപോകലുമടക്കം വിവിധ കേസുകളിൽ ശിക്ഷ അനുഭവിച്ചവർ. കേരള -തമിഴ്നാട് അതിർത്തിയിലെ സിഗുകണ്ടത്തിൽ നിന്ന് സാഹസികമായാണ് പൊലീസ് പ്രതികളെ പിടികൂടിയത്. വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു പൊലീസിന്റെ അന്വേഷണം.

വിവിധ സംഘങ്ങളായി തിരിഞ്ഞ് പൊലിസ് നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. മൊബൈൽ ഫോൺ പോലും ഉപയോഗിക്കാതിരുന്ന പ്രതികളെ കേരള തമിഴ്നാട് അതിർത്തിയിലെ സിഗുകണ്ടത്തിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പിടിയിലായ പ്രതികൾ കൊലപാതകവും തട്ടിക്കൊണ്ടു പോകലുമടക്കം വിവിധ കേസുകളിൽ മുൻപ് ശിക്ഷ അനുഭവിച്ചവരാണ്‌.

കേസിൽ ആദ്യം പിടിയിലായ വിപിൻ ജോർജ്ജിൽ നിന്ന് ലഭിച്ച സൂചന പ്രകാരം അടിമാലി, സൂര്യനെല്ലി , മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ പൊലീസ് പരിശോധന നടത്തി. മാട്ടുപ്പെട്ടിയിലെ ഹോംസ് റ്റേയിൽ താമസിച്ചിരുന്ന പ്രതികൾ പൊലീസ് എത്തുന്നതിന് മുമ്പ് രക്ഷപ്പെട്ടു. തുടർന്ന് കൊളുക്കുമല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. എയർഗൺ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് പ്രതികളെ സാഹസികമായിമായാണ് കീഴടക്കിയത്. വനത്തിനകത്ത് ഒഴിഞ്ഞ കെട്ടിടത്തിനകത്താണ് പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്നത്.