LiveTV

Live

Kerala

വൈദ്യുതി വകുപ്പിനെതിരെ വി.എസ്; റിസോര്‍ട്ടുകള്‍ക്ക് എന്‍.ഒ.സി ഇല്ലാതെ വൈദ്യുതി നല്‍കിയത് പുനപരിശോധിക്കണം 

വൈദ്യുതി വകുപ്പിനെതിരെ വി.എസ് അച്യുതാനന്ദന്‍. ഇടുക്കിയിലെ റിസോർട്ടുകള്‍ക്ക് എൻ.ഒ.സി ഇല്ലാതെ വൈദ്യുതി കണക്ഷൻ നൽകിയത് പുനപരിശോധിക്കണം.

ഇക്കാര്യം ആവശ്യപ്പെട്ട് വി.എസ് വൈദ്യുതി മന്ത്രി എം.എം മണിക്ക് കത്ത് നല്‍കി. കോടതിയിൽ നടക്കുന്ന കേസുകളെ പോലും ഇത് പ്രതികൂലമായി ബാധിക്കുമെന്നും വി.എസ് കത്തില്‍ പറയുന്നു.

ഇടുക്കിയിലെ ഏതാനും റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും ഇതര വ്യാപാര സ്ഥാപനങ്ങള്‍ക്കും എന്‍.ഒ.സി പോലുമില്ലാതെ വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ വൈദ്യുതി വകുപ്പ് തീരുമാനമെടുത്തിരുന്നു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിനെതിരെയാണ് വി.എസ് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്.