LiveTV

Live

Kerala

റമദാനിൽ വനിതകളുടെ പ്രഭാഷണങ്ങളും സജീവം  

ഒരു മാസം നീണ്ടു നിൽക്കുന്ന വിജ്ഞാന സദസുകളിൽ ശ്രോതാക്കളുടെ സജീവ സാന്നിദ്ധ്യമാണുള്ളത്

 റമദാനിൽ വനിതകളുടെ പ്രഭാഷണങ്ങളും സജീവം  

റമദാനിലെ മതപഠന ക്ലാസുകൾ നയിക്കുന്നതിൽ വനിതകളും സജീവമാകുന്നു. പള്ളികൾ കേന്ദ്രീകരിച്ചു നടക്കുന്ന വിജ്ഞാന സദസുകളിൽ ഇസ് ലാമിക് സ്ത്രീ വിഷയങ്ങളിലാണ് വനിതകൾ ക്ലാസ് നയിക്കുന്നത്.

വിശുദ്ധമാസത്തിലെ പുണ്യദിനങ്ങളെ സജീവമാക്കുന്ന ഒന്നാണ് ഇസ് ലാമിക പഠന ക്ലാസുകൾ. വ്യത്യസ്ത വിഷയങ്ങളിലാണ് സദസുകളൊരുക്കുന്നത്. ഇതിൽ ഖുർആനിലെ സ്ത്രീ ബന്ധിത വിഷയങ്ങൾ അവതരിപ്പിക്കുന്നത് വനിതകൾ തന്നെ.

 റമദാനിൽ വനിതകളുടെ പ്രഭാഷണങ്ങളും സജീവം  

ഒരു മാസം നീണ്ടു നിൽക്കുന്ന വിഞ്ജാന സദസുകളിൽ ശ്രോതാക്കളുടെ സജീവ സാന്നിധ്യമാണുള്ളത്. പള്ളികളിൽ സ്ത്രീകൾക് നമസ്കാരത്തിന് പ്രത്യേക സൗകര്യമാണ് ഉള്ളത് ഇസ്‍ലാമിക അധ്യാപനങ്ങൾക്കനുസരിച്ചുള്ള സത്രീകളുടെ അവകാശങ്ങളെയും അധികാരങ്ങളെയും അധികരിച്ചാണ് ക്ലാസുകൾ നടക്കുന്നത്.