LiveTV

Live

Kerala

പാര്‍ട്ടി പിടിക്കാന്‍ പി.ജെ ജോസഫ്; ജോസ് കെ മാണിയെ എതിർക്കുന്നവരെ ഒപ്പം കൂട്ടാൻ നീക്കം  

മുതിർന്ന നേതാക്കൾ അടക്കം പലരും ജോസഫിനൊപ്പം ചേർന്നതായി സൂചന.

പാര്‍ട്ടി പിടിക്കാന്‍ പി.ജെ ജോസഫ്; ജോസ് കെ മാണിയെ എതിർക്കുന്നവരെ ഒപ്പം കൂട്ടാൻ നീക്കം  

കേരള കോണ്‍ഗ്രസില്‍ ജോസ് കെ മാണിയെ എതിർക്കുന്നവരെ ഒപ്പം കൂട്ടാൻ ജോസഫ് വിഭാഗം നീക്കങ്ങള്‍ തുടങ്ങി. മുതിർന്ന നേതാക്കൾ അടക്കം പലരും ജോസഫിനൊപ്പം ചേർന്നതായി സൂചന. ഹൈപ്പവർ കമ്മിറ്റിയിൽ ഭൂരിപക്ഷം ഉണ്ടെന്ന് ജോസഫ് വിഭാഗം അവകാശപ്പെട്ടു. ജോസഫിനെ ചെയർമാനാക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പ് ശേഖരണവും ആരംഭിച്ചു.

സംസ്ഥാന സമിതി വിളിക്കണമെന്ന ആവശ്യത്തിൽ ജോസ് കെ മാണി വിഭാഗം ഉറച്ചുനിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജോസഫ് വിഭാഗം പുതിയ നീക്കം ആരംഭിച്ചിരിക്കുന്നത്. ജോസ് കെ മാണിയെ എതിർക്കുന്നവരെ ഒപ്പം കൂട്ടാൻ ആണ് ജോസഫ് വിഭാഗത്തിന്റെ ശ്രമം.

ഇതിനോടകം മുൻ എം.എൽ.എമാരും മുതിർന്ന നേതാക്കളും അടക്കം മാണി വിഭാഗക്കാരായിരുന്നവർ ജോസഫിനൊപ്പം ചേർന്നുകഴിഞ്ഞു. ഇതോടെ ഹൈപവർ കമ്മറ്റിയിൽ ഭൂരിപക്ഷം ജോസഫ് വിഭാഗത്തിനായി. 29 പേരുള്ള കമ്മിറ്റിയിൽ 20 പേരും ജോസഫിനൊപ്പം ആണെന്നാണ് സൂചന. ജോസഫിനും മോൻസിനുമൊപ്പം സി.എഫ് തോമസ് കൂടി ചേരുന്നതോടെ പാർലമെന്ററി പാർട്ടിയിലും ആധിപത്യം ജോസഫിനാകും.

സമവായത്തിലൂടെ ചെയർമാനെ തീരുമാനിക്കണമെന്ന് വന്നാൽ ഈ സമിതികളിലെ ആധിപത്യം ആദ്യം ഗുണം ചെയ്യുമെന്നാണ് ജോസഫിന്റെ വിലയിരുത്തല്‍.