LiveTV

Live

Kerala

പാലക്കാട്ടെ തോല്‍വി; സി.പി.എമ്മില്‍ ചര്‍ച്ചകള്‍ സജീവം

സ്വാശ്രയ കോളജ് മുതലാളിയുടെ ഗുഢാലോചനയിലൂടെയാണ് താന്‍ തോറ്റതെന്ന എം.ബി രാജേഷിന്‍റെ പ്രസ്താവനയോടെയാണ് പി.കെ ശശി എം.എല്‍.എ രാജേഷിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന സൂചനയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

പാലക്കാട്ടെ തോല്‍വി; സി.പി.എമ്മില്‍ ചര്‍ച്ചകള്‍ സജീവം

പാലക്കാട് ലോക്സഭ മണ്ഡലത്തിലെ എല്‍.ഡി.എഫിന്‍റെ തോല്‍വി സംബന്ധിച്ച് സി.പി.എമ്മില്‍ ചര്‍ച്ചകള്‍ സജീവം.

സ്വാശ്രയ കോളജ് മുതലാളിയുടെ ഗൂഢാലോചനയിലൂടെയാണ് താന്‍ തോറ്റതെന്ന എം.ബി രാജേഷിന്‍റെ പ്രസ്താവനയോടെയാണ് പി.കെ ശശി എം.എല്‍.എ രാജേഷിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന സൂചനയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. നെഹ്റു കോളജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെ ലക്ഷ്യംവെച്ച് രാജേഷ് നടത്തിയ പ്രസ്താവനയെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് പി.കെ ശശിയുടെ പ്രതികരണം.

ഏത് പ്രതികൂല സാഹചര്യത്തിലും ഇടതുപക്ഷത്തോടെപ്പം നിന്ന പാലക്കാട് മണ്ഡലത്തിലെ തോല്‍വി ഗൗരവം ഉള്ളതാണെന്ന പ്രസ്താവനയിലൂടെ എം.ബി രാജേഷിനെ പ്രതിരോധത്തിലാക്കാനും പി.കെ ശശിക്കായി. ഒരു വിഭാഗം നേതാക്കള്‍ തന്നെ എം.ബി രാജേഷിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം നിലനില്‍ക്കെ തോല്‍വി സംബന്ധിച്ച് പ്രത്യേക അന്വേഷണം നടത്തണമെന്നാണ് യുവനേതാക്കളുടെ ആവശ്യം.