LiveTV

Live

Kerala

നിയമസഭയുടെ പതിനഞ്ചാം സമ്മേളനം നാളെ ആരംഭിക്കും   

ലോക്സഭ തെരഞ്ഞെടുപ്പില്‍ ലഭിച്ച വന്‍ മുന്നേറ്റം സര്‍ക്കാരിനെതിരായ വികാരമാണെന്ന് സ്ഥാപിക്കാനായിരിക്കും പ്രതിപക്ഷം സഭയില്‍ ശ്രമിക്കുന്നത്.

നിയമസഭയുടെ പതിനഞ്ചാം സമ്മേളനം നാളെ ആരംഭിക്കും   

പതിനാലാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനം നാളെ ആരംഭിക്കും. നാളെ മുതല്‍ ജൂലൈ ആദ്യവാരം വരെ സഭ സമ്മേളിക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പിലെ വമ്പന്‍ വിജയത്തിന്‍റെ ഊര്‍ജ്ജത്തിലായിരിക്കും പ്രതിപക്ഷം സഭയിലെത്തുന്നത്. പ്രതിപക്ഷത്തെ നേരിടാനുള്ള തയ്യാറെടുപ്പ് ഭരണപക്ഷത്തുമുണ്ട്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ ലഭിച്ച വന്‍ മുന്നേറ്റം സര്‍ക്കാരിനെതിരായ വികാരമാണെന്ന് സ്ഥാപിക്കാനായിരിക്കും പ്രതിപക്ഷം സഭയില്‍ ശ്രമിക്കുന്നത്. ജനവികാരം കണക്കിലെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യം പ്രതിപക്ഷം ശക്തമാക്കും. പ്രളയാനന്തര പുനര്‍നിര്‍മ്മാണം മുന്നോട്ട് പോകാത്തതായിരിക്കും പ്രതിപക്ഷത്തിന്‍റെ അടുത്ത ആയുധം.

പ്രളയവുമായി ബന്ധപ്പെട്ട അമിക്യസ് ക്യൂറി റിപ്പോര്‍ട്ട്, കിഫ്ബി മസാല ബോണ്ട്, പെരിയ കൊലപാതകം തുടങ്ങി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷത്തിന് വിഷയങ്ങള്‍ നിരവധിയുണ്ട്. അതേസമയം തെരഞ്ഞെടുപ്പ് തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് ഇതുവരെ കരകയറാത്ത ഭരണപക്ഷം കരുത്തരായ പ്രതിപക്ഷത്തെ സഭയില്‍ നേരിടാന്‍ കുറച്ച് വിയര്‍ക്കേണ്ടി വരും. കിഫ്ബി മസാല ബോണ്ട് വഴിയുണ്ടായ ഗുണങ്ങള്‍, പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തില്‍ തുടങ്ങി വച്ച പദ്ധതികള്‍ വിശദീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം.

ദേശീയ തലത്തില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയും, അമേഠിയിലെ രാഹുല്‍ ഗാന്ധിയുടെ പരാജയവും ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിന്‍റെ തെരഞ്ഞെടുപ്പ് വിമര്‍ശനങ്ങളെ നേരിടാനാണ് ഇടത് മുന്നണി ശ്രമം. എന്തായാലും നാളെ ആരംഭിച്ച് ജൂലൈ ആദ്യം വരെ നീണ്ട് നില്‍ക്കുന്ന സഭ സമ്മേളനം പ്രക്ഷുബ്ധമാകുമെന്നുറപ്പ്. റമദാന്‍ പ്രമാണിച്ച് ജൂണ്‍ ആദ്യവാരം സഭാസമ്മേളനത്തിന് അവധി നല്‍കിയിട്ടുണ്ട്.