LiveTV

Live

Kerala

പി.ജെ ജോസഫിനെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവാക്കാനുള്ള നീക്കത്തിനെതിരെ മാണി വിഭാഗം 

പാർലമെന്ററി പാർട്ടി ചേർന്ന് നേതാവിനെ തെരഞ്ഞെടുക്കാൻ സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് റോഷി അഗസ്റ്റിൻ എം.എല്‍.എ കത്തുനൽകി.

പി.ജെ ജോസഫിനെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവാക്കാനുള്ള നീക്കത്തിനെതിരെ മാണി വിഭാഗം 

കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നു. പി.ജെ ജോസഫിനെ പാർലമെൻററി പാർട്ടി നേതാവായി അംഗീകരിക്കണമെന്ന മോൻസ് ജോസഫിന്റെ ആവശ്യത്തിനെതിരെ മാണി വിഭാഗം രംഗത്തെത്തി. പാർലമെന്ററി പാർട്ടി ചേർന്ന് നേതാവിനെ തെരഞ്ഞെടുക്കാൻ സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് റോഷി അഗസ്റ്റിൻ എം.എല്‍.എ കത്തുനൽകി. ചെയർമാനെ തെരഞ്ഞെടുത്തതിന് ശേഷമേ പാർലമെന്ററി പാർട്ടി ലീഡറെ തെരഞ്ഞെടുക്കൂവെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.