LiveTV

Live

Kerala

എറണാകുളം നെട്ടൂരില്‍ ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി 

കൊലപാതകത്തിന് ശേഷം ഭർത്താവ് ആന്റണി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

എറണാകുളം നെട്ടൂരില്‍ ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി 

എറണാകുളം നെട്ടൂരില്‍ ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. നെട്ടൂർ സ്വദേശിനി ബിനിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭർത്താവ് ആന്റണി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

മാരകായുധം ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ബിനി മരിച്ചിരുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

വര്‍ഷങ്ങളായി ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു വെന്നും പലപ്പോഴും വഴക്കിലേക്ക് എത്താറുണ്ടെന്നുമാണ് പ്രദേശവാസികളും ബിനിയുടെ ബന്ധുക്കളും പൊലീസിനോട് പറഞ്ഞത്.