LiveTV

Live

Kerala

ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍

ഓൺലൈൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ക്യാമറൂണ്‍, നൈജീരിയൻ സ്വദേശികൾ അടക്കം 12 പേരെ മഞ്ചേരി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍

ഹൈടെക് സാങ്കേതിക വിദ്യകളുപയോഗിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിവന്ന സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. ഹൈദരാബാദില്‍ ഒളിവില്‍ കഴിയുകയായിരുന്ന കാമറൂണ്‍ സ്വദേശിയെ മഞ്ചേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഒാണ്‍ലൈന്‍ കേസുമായി ബന്ധപ്പെട്ട് കാമറൂണ്‍, നൈജീരിയ സ്വദേശികളായ പന്ത്രണ്ട് പേരെയാണ് ഇതുവരെ പിടികൂടിയത്.

ഒരാഴ്ചയോളം ഹൈദരാബാദിൽ താമസിച്ച് പോലീസ് സംഘം നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയുടെ താമസസ്ഥലം കണ്ടെത്തിയ ശേഷം നടത്തിയ ഓപ്പറേഷനിലൂടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഓൺലൈൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കാമറൂണ്‍, നൈജീരിയൻ സ്വദേശികൾ അടക്കം 12 പേരെ മഞ്ചേരി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മഞ്ചേരിയിലെ മെഡിക്കൽ മൊത്തവിതരണ സ്ഥാപന ഉടമയെ ഉൽപ്പന്നം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുകയും പിന്നീട് ഇതേ സ്ഥാപനത്തിന്റെ പേര്, റെസിപ്റ്റ്, വെബ്സൈറ്റ് എന്നിവ ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തി എന്ന പരാതിയിലാണ് പോലീസ് അന്വേഷണം.

ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍

ഇതര സംസ്ഥാനങ്ങളിൽ ഉള്ളവരും മറ്റു രാജ്യക്കാരും ഇവർ നടത്തിയ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പിനിരയായിട്ടുണ്ട് എന്ന സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകളിൽ പഠനം നടത്താനും വൈദ്യ സഹായങ്ങൾ എന്ന പേരിലും വിസ സംഘടിപ്പിച്ചാണ് ഇവർ ഇന്ത്യയിൽ എത്തിയിരുന്നത്.

പ്രതിയുടെ വിസ ഒരുവർഷംമുമ്പ് കാലാവധി അവസാനിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേസിലെ പ്രതികൾ പഞ്ചാബ് ലുധിയാന ഉത്തർപ്രദേശിലെ ആഗ്രഹം മധ്യപ്രദേശ്, ഗുജറാത്ത്, അഹമ്മദാബാദ്, ഗോവ, ബാംഗ്ലൂർ, ഹൈദരാബാദ്, തിരുവനന്തപുരം തുടങ്ങി നിരവധി സ്ഥലങ്ങളിൽ സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.