LiveTV

Live

Kerala

പാലക്കാട്ടെ തോല്‍വി; എം.ബി രാജേഷിന്‍റെ പ്രസ്താവന ഗൗരവമുള്ളതാണെന്ന്‌ സി.പി.ഐ

ന്യൂനപക്ഷ വോട്ടിന്‍റെ ഏകീകരണത്തിനപ്പുറം പലതും സംഭവിച്ചിട്ടുണ്ട്. നെഹ്റു കോളജ് ചെയര്‍മാനെ പി.കെ ശശി എം.എല്‍.എ ന്യായീകരിച്ചത് ശരിയായില്ലെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി പറഞ്ഞു.

പാലക്കാട്ടെ തോല്‍വി; എം.ബി രാജേഷിന്‍റെ പ്രസ്താവന ഗൗരവമുള്ളതാണെന്ന്‌ സി.പി.ഐ

പാലക്കാട് തോല്‍വി സംബന്ധിച്ച് എം.ബി രാജേഷ് നടത്തിയ പ്രസ്താവന ഗൗരവമുള്ളതാണെന്ന്‌ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.പി സുരേഷ് രാജ്. ന്യൂനപക്ഷ വോട്ടിന്‍റെ ഏകീകരണത്തിനപ്പുറം പലതും സംഭവിച്ചിട്ടുണ്ട്. നെഹ്റു കോളജ് ചെയര്‍മാനെ പി.കെ ശശി എം.എല്‍.എ ന്യായീകരിച്ചത് ശരിയായില്ലെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി പറഞ്ഞു.

സ്വാശ്രയ കോളജ് ഉടമക്ക് മാത്രമായി ഇടതുപക്ഷത്തെ തോല്‍പ്പിക്കാനാവില്ല. ഏതെങ്കിലും നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കാളിത്തം ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.പി സുരേഷ് രാജ് പറഞ്ഞു. മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ വോട്ട് ചോര്‍ച്ച ഉണ്ടായതും പരിശോധിക്കണം. ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണം കൊണ്ട് മാത്രമല്ല തോല്‍വി സംഭവിച്ചതെന്നും മറ്റ് പല കാരണങ്ങള്‍ ഉണ്ടെന്നും സുരേഷ് രാജ് പറഞ്ഞു.

സി.പി.ഐയും, പി.കെ ശശിയും കാലങ്ങളായി പ്രശ്നം നില നില്‍ക്കുകയാണ്. പി.കെ ശശിക്കെതിരെ സി.പി.ഐ കൂടി രംഗത്തെത്തിയതിനാല്‍ സി.പി.എം ആരോപണങ്ങളെ ഗൗരവമായി എടുക്കേണ്ടി വരും.