LiveTV

Live

Kerala

യു.ഡി.എഫ് കൺവീനർ, വർക്കിംഗ് പ്രസിഡന്റ്; കോണ്‍ഗ്രസ് പുനസംഘടന ചർച്ചകളിലേക്ക്

സംഘടനാ പ്രർത്തനത്തിന് മുഴുവന്‍ സമയ നേതാക്കളെ വേണമെന്ന ആവശ്യമുയർന്നാൽ നിലവിലുള്ള രണ്ട് വർക്കിംഗ് പ്രസിഡന്റുമാരും ലോക്സഭയിലേക്ക് തെര‍ഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിൽ പുതിയ ആളുകളെ കണ്ടെത്തേണ്ടി വരും.

യു.ഡി.എഫ് കൺവീനർ, വർക്കിംഗ് പ്രസിഡന്റ്; കോണ്‍ഗ്രസ് പുനസംഘടന ചർച്ചകളിലേക്ക്

കെ.പി.സി.സി പുനസംഘടന ചർച്ചകളിലേക്ക് കടക്കുന്നു. പുതിയ യു.ഡി.എഫ് കൺവീനർ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലേക്ക് ആളെ കണ്ടെത്താനുള്ള ചർച്ചകളാണ് ആദ്യം നടക്കുക. തെരഞ്ഞെടുപ്പിൽ വിജയിച്ച ഡി.സി.സി പ്രസിഡന്റുമാർക്ക് പകരക്കാരെയും കണ്ടെത്താനുണ്ട്.

അന്തരിച്ച കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എം.ഐ ഷാനവാസിന്റെ ഒഴിവ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് നികത്താനായിരുന്നു നേരത്തെയുള്ള ധാരണ. സംഘടനാ പ്രർത്തനത്തിന് മുഴുവന്‍ സമയ നേതാക്കളെ വേണമെന്ന ആവശ്യമുയർന്നാൽ നിലവിലുള്ള രണ്ട് വർക്കിംഗ് പ്രസിഡന്റുമാരും ലോക്സഭയിലേക്ക് തെര‍ഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിൽ പുതിയ ആളുകളെ കണ്ടെത്തേണ്ടി വരും. ഇതിന് പുറമേ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരെയും തെരഞ്ഞെടുക്കണം. ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജില്ലാ അധ്യക്ഷൻമാരായ ടി.എൻ പ്രതാപനും വി.കെ ശ്രീകണ്ഠനും പകരം ആളെ കണ്ടെത്തണം. രാജ്മോഹൻ ഉണ്ണിത്താന് പകരം വക്താവിനെയും നിശ്ചയിക്കണം.

എം.ഐ ഷാനവാസിന് പകരം ആലപ്പുഴയിൽ തോറ്റ ഷാനിമോൾ ഉസ്മാന്റെ പേരാണുയരുന്നത്. ബെന്നി ബഹനാന് പകരം നേരത്തേ മുതൽ പറഞ്ഞു കേൾക്കുന്ന പേര് എം.എം ഹസന്റേതാണ്. ആറിടത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ഐക്യം ഉലയാതെയുള്ള പുനസംഘടന കോൺഗ്രസിന് വെല്ലുവിളിയാകും. ഇതിനിടെ പാതിവഴിയിൽ നിർത്തിവച്ച യൂത്ത് കോൺഗ്രസ് പുനസംഘടനയും നടത്താനുണ്ട്.