LiveTV

Live

Kerala

എ.വിജയരാഘവന്റെ പരാമര്‍ശം ആലത്തൂരില്‍ എല്‍.ഡി.എഫിന് വോട്ട് കുറഞ്ഞിട്ടുണ്ടാകാമെന്ന് എ.കെ ബാലന്‍ 

പാർട്ടി തലത്തിൽ സമഗ്ര അന്വേഷണമുണ്ടാകുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ഇവിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ.വിജയരാഘവന്റെ പരാമര്‍ശം ആലത്തൂരില്‍ എല്‍.ഡി.എഫിന് വോട്ട് കുറഞ്ഞിട്ടുണ്ടാകാമെന്ന് എ.കെ ബാലന്‍ 

രമ്യാഹരിദാസിനെതിരായ എ വിജയരാഘവന്റെ പരാമര്‍ശത്തില്‍ ആലത്തൂരില്‍ എല്‍.ഡി.എഫിന് വോട്ട് കുറഞ്ഞിട്ടുണ്ടാകാമെന്ന് മന്ത്രി എ.കെ ബാലന്‍. വിജയരാഘവന്റെ പരാമർശം തെറ്റായി വ്യാഖ്യാനിച്ചതാകാമെങ്കിലും സ്വാധീനിച്ചിട്ടുണ്ട്. പാർട്ടി തലത്തിൽ സമഗ്ര അന്വേഷണമുണ്ടാകുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ഇവിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം എ.വിജയരാഘവന്റെ മോശം പരാമര്‍ശത്തില്‍ പരാതി നല്‍കിയിട്ടും വനിതാ കമ്മീഷന്‍ പോലും ഇടപെട്ടില്ലെന്ന് രമ്യാ ഹരിദാസ് പറഞ്ഞു. വനിതാ കമ്മീഷനെങ്കിലും വിളിക്കുമെന്ന് വിചാരിച്ചു, പ്രസംഗത്തിനിടെയുണ്ടായ പരാമര്‍ശം എന്നുകരുതി ആദ്യം അവഗണിച്ചു, ആക്ഷേപം ആവര്‍ത്തിച്ചപ്പോഴാണ് പരാതി നല്‍കിയത്, വിജയരാഘവനെതിരായ നിയമ നടപടി തുടരുന്ന കാര്യം മുന്നണി തീരുമാനിക്കുമെന്നും രമ്യ പറഞ്ഞു. മീഡിയവണ്‍ വ്യൂ പോയിന്റിലായിരുന്നു രമ്യയുടെ പ്രതികരണം.

രമ്യ ഹരിദാസിനെതിരെ എ വിജയരാഘവൻ നടത്തിയ പരാമർശം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ആലത്തൂരിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച ശേഷം രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണെന്നും പിന്നീട് ഓടിയത് പി.കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണെന്നും ആ പെൺകുട്ടിയുടെ കാര്യം എന്താകുമെന്ന് താൻ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ പരാമർശം.