LiveTV

Live

Kerala

പരാമര്‍ശം രാഷ്ട്രീയമായിരുന്നു, എ.കെ ബാലന്‍ തനിക്കെതിരെ പറയുമെന്ന് കരുതുന്നില്ല: എ.വിജയരാഘവന്‍

ആലത്തൂരിലെ വോട്ട് കുറയാന്‍ രമ്യ ഹരിദാസിനെതിരായ പരാമര്‍ശം കാരണമായയെന്ന് എ.കെ ബാലന്‍ പറയുമെന്ന് കരുതുന്നില്ലെന്ന് വിജയരാഘവന്‍

പരാമര്‍ശം രാഷ്ട്രീയമായിരുന്നു, എ.കെ ബാലന്‍ തനിക്കെതിരെ പറയുമെന്ന് കരുതുന്നില്ല: എ.വിജയരാഘവന്‍

രമ്യ ഹരിദാസിനെതിരായ പരാമര്‍ശം വ്യക്തിപരമായിരുന്നില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. പരാമര്‍ശം രാഷ്ട്രീയമായിരുന്നു. ആലത്തൂരിലെ വോട്ട് കുറയാന്‍ അത് കാരണമായയെന്ന് എ.കെ ബാലന്‍ പറയുമെന്ന് കരുതുന്നില്ലെന്നും എ വിജയരാഘവന്‍ തൃശൂരില്‍ പറഞ്ഞു.

രമ്യ ഹരിദാസിനെതിരായ എ വിജയരാഘവന്റെ പരാമര്‍ശത്തില്‍ ആലത്തൂരില്‍ എല്‍.ഡി.എഫിന് വോട്ട് കുറഞ്ഞിട്ടുണ്ടാകാമെന്നാണ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞത്. വിജയരാഘവന്റെ പരാമർശം തെറ്റായി വ്യാഖ്യാനിച്ചതാകാമെങ്കിലും സ്വാധീനിച്ചിട്ടുണ്ട്. പാർട്ടി തലത്തിൽ സമഗ്ര അന്വേഷണമുണ്ടാകുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രമ്യ ഹരിദാസിനെതിരെ എ വിജയരാഘവൻ നടത്തിയ പരാമർശം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ആലത്തൂരിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച ശേഷം രമ്യ ആദ്യം എത്തിയത് പാണക്കാട്ടേക്കാണെന്നും പിന്നീട് പോയത് പി.കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണെന്നും ആ പെൺകുട്ടിയുടെ കാര്യം എന്താകുമെന്ന് താൻ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ പരാമർശം.

Also read: എ.വിജയരാഘവന്റെ പരാമര്‍ശം ആലത്തൂരില്‍ എല്‍.ഡി.എഫിന് വോട്ട് കുറഞ്ഞിട്ടുണ്ടാകാമെന്ന് എ.കെ ബാലന്‍