LiveTV

Live

Kerala

ആലത്തൂരിലെ തോല്‍വിക്ക് കാരണം വിജയരാഘവന്റെ പ്രസ്താവനയാണെന്ന് പറഞ്ഞിട്ടില്ലെന്ന് എ.കെ ബാലന്‍ 

ഇത് പത്ര ദൃശ്യ മാധ്യമ ധർമ്മമല്ല നികൃഷ്ടമായ വേട്ടയാടലാണെന്ന് എ.കെ ബാലന്‍

ആലത്തൂരിലെ തോല്‍വിക്ക് കാരണം വിജയരാഘവന്റെ പ്രസ്താവനയാണെന്ന് പറഞ്ഞിട്ടില്ലെന്ന് എ.കെ ബാലന്‍ 

ആലത്തൂരിലെ തോല്‍വിക്ക് കാരണം എ വിജയരാഘവന്റെ പ്രസ്താവനയാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മന്ത്രി എ.കെ ബാലന്‍. പരാമര്‍ശം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു. ഇത് പത്ര ദൃശ്യ മാധ്യമ ധർമ്മമല്ല, നികൃഷ്ടമായ വേട്ടയാടലാണെന്നും എ.കെ ബാലന്‍ പറഞ്ഞു.

എ.വിജയരാഘവന്റെ തെരഞ്ഞെടുപ്പു ഘട്ടത്തിലെ വിവാദ പരാമർശത്തെ സംബന്ധിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോള്‍ താൻ പറഞ്ഞത് ഇതായിരുന്നു-പത്ര-ദൃശ്യ മാധ്യമങ്ങൾ വക്രീകരിച്ച് പ്രചരിപ്പിച്ച ഒരു പ്രസ്താവനയായിരുന്നു എ.വിജയരാഘവന്റെത്. ഇത് മറ്റു പല നുണപ്രചരണങ്ങളുടെയും ഭാഗമാണ്. അതിലുണ്ടായ തെറ്റിദ്ധാരണ എ.വിജയരാഘവൻ തന്നെ വ്യക്തമാക്കിയിട്ടും അദ്ദേഹത്തെ മാധ്യമങ്ങൾ വേട്ടയാടി. "ഇതും വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടാവാം" എന്നതായിരുന്നു തന്റെ പരാമർശം. ഇതിനെയാണ് ചില ദൃശ്യമാധ്യമങ്ങൾ “എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ.ബിജുവിന്റെ പരാജയ കാരണം വിജയരാഘവന്റെ പരാമർശം” എന്ന രൂപത്തിൽ നല്‍കിയത്. വാർത്ത പൂർണമായും കെട്ടിച്ചമച്ചതാണ്. ഇനിയെങ്കിലും മാധ്യമങ്ങൾ ഈ പ്രവണത അവസാനിപ്പിക്കണമെന്നും എ.കെ ബാലന്‍ ആവശ്യപ്പെട്ടു.

എ.കെ ബാലന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇത് പത്ര ദൃശ്യ മാധ്യമ ധർമ്മമല്ല നികൃഷ്ടമായ വേട്ടയാടലാണ്. ഈ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ചില പത്ര ദൃശ്യമാധ്യമങ്ങൾ നടത്തിയ വൃത്തികെട്ട പ്രചരണത്തിന്റെ മറ്റൊരു മുഖമാണ് ഇന്നത്തെ എന്റെ പരാമർശവുമായി ബന്ധപ്പെട്ട് ചില ദൃശ്യമാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. കഥാപ്രസംഗ കലാസംഘടനയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായി തിരുവനന്തപുരത്തെ ഭാരത് ഭവനിൽ എത്തിയ ഘട്ടത്തിലാണ് വലിയ ഒരു മാധ്യമപ്പട എന്നെ കാണുന്നത്. ഈ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയ കാരണം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരമായി ഞാൻ പറഞ്ഞ മറുപടി കൈരളി ന്യൂസ് ചാനൽ സത്യസന്ധമായി സംപ്രേഷണം ചെയ്തിട്ടുണ്ട്.

വിവാദമായ എ.വിജയരാഘവന്റെ തെരഞ്ഞെടുപ്പു ഘട്ടത്തിലെ പരാമർശത്തെ സംബന്ധിച്ച് മാധ്യമങ്ങൾ ചോദിച്ച ഘട്ടത്തിൽ ഞാൻ പറഞ്ഞ കാര്യം ഇതായിരുന്നു- പത്ര-ദൃശ്യ മാധ്യമങ്ങൾ വക്രീകരിച്ച് പ്രചരിപ്പിച്ച ഒരു പ്രസ്താവനയായിരുന്നു എ.വിജയരാഘവന്റെതും. ഇത് മറ്റു പല നുണപ്രചരണങ്ങളുടെയും ഭാഗമാണ്. അതിലുണ്ടായ തെറ്റിദ്ധാരണ എ.വിജയരാഘവൻ തന്നെ വ്യക്തമാക്കിയിട്ടും അദ്ദേഹത്തെ മാധ്യമങ്ങൾ വേട്ടയാടി. "ഇതും വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടാവാം" ഇതായിരുന്നു എന്റെ പരാമർശം. ഇതിനെയാണ് ചില ദൃശ്യമാധ്യമങ്ങൾ വൃത്തികെട്ട രീതിയിൽ പ്രചരിപ്പിച്ചത്. “എൽ.ഡി.എഫ്.സ്ഥാനാർത്ഥി പി.കെ.ബിജുവിന്റെ പരാജയ കാരണം വിജയരാഘവന്റെ പരാമർശം” എന്ന രൂപത്തിൽ ദ്യശ്യ മാധ്യമങ്ങളിൽ വന്ന വാർത്ത പൂർണമായും തെറ്റാണ് കെട്ടിചമച്ചതാണ്. ഇനിയെങ്കിലും മാധ്യമങ്ങൾ ഈ പ്രവണത അവസാനിപ്പിക്കണം.

ഇത് പത്ര ദൃശ്യ മാധ്യമ ധർമ്മമല്ല നികൃഷ്ടമായ വേട്ടയാടലാണ് ഈ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ ചില പത്ര ദൃശ്യമാധ്യമങ്ങൾ...

Posted by A.K Balan on Sunday, May 26, 2019