LiveTV

Live

Kerala

സുഹൃത്തുക്കൾ തമ്മില്‍ വാക്കു തർക്കം; ഒരാൾ വെടിയേറ്റു മരിച്ചു

പുൽപ്പള്ളി കന്നാരം കാട്ടു മാക്കൽ മിഥുൻ പത്മൻ എന്ന വർക്കിയാണ് കൊല്ലപ്പെട്ടത്. 

 സുഹൃത്തുക്കൾ തമ്മില്‍ വാക്കു തർക്കം; ഒരാൾ വെടിയേറ്റു മരിച്ചു

വയനാട് പുൽപ്പള്ളി കന്നാരം പുഴയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കു തർക്കത്തിനെ തുടര്‍ന്ന് ഒരാൾ വെടിയേറ്റു മരിച്ചു.പുൽപ്പള്ളി കന്നാരം കാട്ടു മാക്കൽ മിഥുൻ പത്മൻ എന്ന വർക്കിയാണ് കൊല്ലപ്പെട്ടത്. സുഹൃത്തും പ്രദേശവാസിയുമായ ചാർളിയാണ് മിഥുനു നേരെ നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവെച്ചത്. കൂടെയുണ്ടായിരുന്ന മിഥുന്റെ ഇളയച്ഛൻ കിഷോറിന് ഗുരുതര പരിക്കുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ചാര്‍ളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാഴ്ചയായി ഇരുവരും തമ്മിൽ വാക്കുതർക്കം രൂക്ഷമായിരുന്നു. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.