LiveTV

Live

Kerala

എം.ബി രാജേഷിന്റെ വീടിനു നേരെ ആക്രമണം; പിന്നിൽ കോൺഗ്രസെന്ന് രാജേഷ്

രാജേഷിന്റെ മാതാപിതാക്കൾ മാത്രം ഉള്ളപ്പോഴാണ് അക്രമം നടന്നത്. ഉഗ്രശേഷിയുള്ള പടക്കങ്ങൾ കത്തിച്ച് വീട്ടിലേക്ക് വലിച്ചെറിയായിരുന്നു.

എം.ബി രാജേഷിന്റെ വീടിനു നേരെ ആക്രമണം;  പിന്നിൽ കോൺഗ്രസെന്ന് രാജേഷ്

പാലക്കാട് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന എം.ബി രാജേഷിന്റെ വീടിനു നേരെ ആക്രമണം. ഷൊർണ്ണൂരിലെ കൈലിയാടുള്ള രാജേഷിന്റെ കുടുംബ വീടിനു നേരെ പടക്കങ്ങൾ എറിഞ്ഞു. കോൺഗ്രസ് പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് എം.ബി രാജേഷ് പറഞ്ഞു

ഇന്നലെ രാത്രി 9 മണിക്ക് ശേഷമാണ് അക്രമം അരങ്ങേറിയത്. രാജേഷിന്റെ മതാപിതാക്കൾ മാത്രം ഉള്ളപ്പോഴാണ് അക്രമം നടന്നത്. ഉഗ്രശേഷിയുള്ള പടക്കങ്ങൾ കത്തിച്ച് വീട്ടിലേക്ക് വലിച്ചെറിയായിരുന്നു. എം.ബി രാജേഷിന്റെ മാതാപിതാക്കളെ 15 അംഗ സംഘം അസഭ്യം പറയുകയും ചെയ്തായി പരാതിയുണ്ട്.

അക്രമ വിവരം അറിഞ്ഞതിനു പിന്നാലെ എം.ബി രാജേഷ് കൈയിലിയാടു ഉള്ള വീട്ടിലെത്തി. കോൺഗ്രസ് പ്രവർത്തകരാണ് അക്രമം അഴിച്ചുവിട്ടതെന്നും ഇവരെ നേതാക്കൾ സംരക്ഷിക്കുകയാണെന്നും എo.ബി രാജേഷ് കുറ്റപെടുത്തി. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.രാജേഷിന്റെ വീടിന് പൊലീസ് കാവൽ ഏർപെടുത്തും.