LiveTV

Live

Kerala

റംസാന്‍ അവസാന പത്തിലേക്ക്

പ്രവാചകന്‍ മുഹമ്മദ് നബിക്ക് ഖുര്‍ആന്‍ ഇറക്കിക്കൊടുത്ത രാവായ ലൈലത്തുല്‍ ഖദര്‍ റമളാനിലെ അവസാനത്തെ പത്തിലാണെന്നാണ് പണ്ഡിതാഭിപ്രായം

റംസാന്‍ അവസാന പത്തിലേക്ക്

റംസാന്‍ അവസാന പത്തിലേക്ക് പ്രവേശിക്കുന്നതോടെ ആരാധനാമുഖരിതമായ രാപകലുകളാണ് ലോകമെങ്ങുമുള്ള മുസ്ലിംകള്‍ക്ക്. ആയിരം മാസങ്ങളേക്കാള്‍ പ്രതിഫലമുള്ള പ്രത്യേക രാവും ഈ പത്തിലാണ്. അതിനാല്‍ തന്നെ രാത്രികളില്‍ പള്ളികളില്‍ തന്നെ കഴിഞ്ഞുകൂടി ആരാധനകള്‍ നിര്‍വഹിക്കാനുള്ള സൌകര്യങ്ങള്‍ എല്ലായിടത്തും ഒരുക്കുന്നുണ്ട്

റംസാന്‍ അവസാന പത്തിലേക്ക്

പ്രവാചകന്‍ മുഹമ്മദ് നബിക്ക് ഖുര്‍ആന്‍ ഇറക്കിക്കൊടുത്ത രാവായ ലൈലത്തുല്‍ ഖദര്‍ റമളാനിലെ അവസാനത്തെ പത്തിലാണെന്നാണ് പണ്ഡിതാഭിപ്രായം. അതിനാല്‍ തന്നെ ആരാധനാ മുഖരിതമായ രാപകലുകള്‍ക്കാണ് വിശ്വാസികള്‍ തയ്യാറെടുക്കുന്നത്.

ഇഹ്തികാഫിരിക്കാനായി എല്ലായിടങ്ങളിലും പ്രത്യേക സൗകര്യങ്ങളുണ്ട്. ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന്‍ ടെന്‍റുകളിലും ഇഹ്തികാഫിനുള്ള സൗകര്യമൊരുക്കുന്നുണ്ട്. പ്രത്യേക നമസ്കാരങ്ങള്‍ക്കും ഖുര്‍ആന്‍ പാരായണത്തിനുമാണ് ഈ സമയം വിശ്വാസികള്‍ സമയം കണ്ടെത്തുന്നത്. ശ്രേഷ്ഠതയേറെയുള്ള ദിവസങ്ങള്‍ ആയതിനാല്‍ ദാനധര്‍മ്മങ്ങള്‍ക്കും ഈ പത്താണ് കൂടുതലായും തെരഞ്ഞെടുക്കാറ്.