LiveTV

Live

Kerala

തോല്‍വിക്ക് കാരണം രാഹുല്‍ അല്ലെന്ന് ഉമ്മൻചാണ്ടി

തെറ്റുകൾ തിരുത്തി കോൺഗ്രസ്‌ മുന്നോട്ട് പോകുമെന്നും ഉമ്മന്‍ചാണ്ടി

തോല്‍വിക്ക് കാരണം രാഹുല്‍ അല്ലെന്ന് ഉമ്മൻചാണ്ടി

ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണക്കാരന്‍ രാഹുല്‍ ഗാന്ധിയല്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. രാഹുൽ ഗാന്ധിയുടെ നേതൃത്വം അനിവാര്യമായ സമയമാണിത്. തെറ്റുകൾ തിരുത്തി കോൺഗ്രസ്‌ മുന്നോട്ട് പോകും. ശബരിമല വിഷയമാണ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്ന് എൽ.ഡി.എഫ് വൈകിയാണെങ്കിലും തിരിച്ചറിഞ്ഞുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.