LiveTV

Live

Kerala

യാക്കോബായ സഭയില്‍ നിലവിലെ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി സമിതി തുടരും

സഭാ ആസ്ഥാനത്ത് പരമാധ്യക്ഷന്‍ പാത്രിയാക്കീസ് ബാവയുടെ അധ്യക്ഷതയില്‍ നടന്ന പ്രത്യേക യോഗത്തിന്റേതാണ് തീരുമാനം.

യാക്കോബായ സഭയില്‍ നിലവിലെ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി സമിതി തുടരും

യാക്കോബായ സഭയില്‍ നിലവിലെ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി സമിതി തുടരാന്‍ സിനഡ് തീരുമാനം. സഭാ ആസ്ഥാനത്ത് പരമാധ്യക്ഷന്‍ പാത്രിയാക്കീസ് ബാവയുടെ അധ്യക്ഷതയില്‍ നടന്ന പ്രത്യേക യോഗത്തിന്റേതാണ് തീരുമാനം.

മൂന്ന് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പിലൂടെ പുതിയ ട്രസ്റ്റിയെ തെരഞ്ഞെടുക്കാനും തെരഞ്ഞെടുപ്പ് വരെ സഭയുടെ ഭരണ ചുമതലകള്‍ മെത്രാപ്പൊലീത്തന്‍ സമിതിക്ക് നല്‍കാനുമാണ് സിനഡ് യോഗത്തില്‍ ധാരണയായത്. ചര്‍ച്ചകളിലൂടെയും സമാധാനത്തിന്റെ വഴിയിലും സഭാ തര്‍ക്കങ്ങള്‍ പരിഹാരം കാണാനും മധ്യസ്ഥത ശ്രമങ്ങളെ സ്വാഗതം ചെയ്യാനും സിനഡിന് പാത്രീയാക്കീസ് ബാവ നിര്‍ദേശം നല്‍കി.