LiveTV

Live

Kerala

എറണാകുളം കോണ്‍ഗ്രസിനുള്ളില്‍ ഉപതെരഞ്ഞെടുപ്പിനുള്ള ചര്‍ച്ചകള്‍ സജീവം

മുന്‍ മേയര്‍ ടോണി ചമ്മണി, കോണ്‍ഗ്രസ് എറണാകുളം നോര്‍ത്ത് പ്രസിഡണ്ട് ഹെന്‍ട്രി ഓസ്റ്റിന്‍ എന്നിവരുടെ പേരുകളും ചര്‍ച്ചയിലുണ്ട്

എറണാകുളം കോണ്‍ഗ്രസിനുള്ളില്‍ ഉപതെരഞ്ഞെടുപ്പിനുള്ള ചര്‍ച്ചകള്‍ സജീവം

ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എറണാകുളത്ത് കോണ്‍ഗ്രസിനുള്ളില്‍ നിയമസഭ ഉപതെരഞ്ഞെടുപ്പിനുള്ള ചര്‍ച്ചകള്‍ സജീവമായി. ഐ ഗ്രൂപ്പുകാരുടെ മണ്ഡലമായ എറണാകുളത്തിന് അവകാശവാദവുമായി എ ഗ്രൂപ്പ് നേതാക്കളും രംഗത്തുണ്ട്. ഇടതുപക്ഷവും ബി.ജെ.പിയും ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല.

ഡി.സി.സി പ്രസിഡന്റും ഡെപ്യൂട്ടി മേയറുമായ ടി.ജെ വിന്‍സെന്റിന്റെ പേരാണ് ഐ ഗ്രൂപ്പിനുള്ളില്‍ സജീവ ചര്‍ച്ചയിലുള്ളത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട കെ.വി തോമസിനെ സ്ഥാനാര്‍ഥിയാക്കണം എന്ന് അഭിപ്രായമുള്ളവരുണ്ടെങ്കിലും ഐ ഗ്രൂപ്പിന് ഇതില്‍ താല്‍പര്യമില്ല.

എറണാകുളം കോണ്‍ഗ്രസിനുള്ളില്‍ ഉപതെരഞ്ഞെടുപ്പിനുള്ള ചര്‍ച്ചകള്‍ സജീവം

മുന്‍ മേയര്‍ ടോണി ചമ്മണി, കോണ്‍ഗ്രസ് എറണാകുളം നോര്‍ത്ത് പ്രസിഡണ്ട് ഹെന്‍ട്രി ഓസ്റ്റിന്‍ എന്നിവരുടെ പേരുകളും ചര്‍ച്ചയിലുണ്ട്. മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ പേരും ഒരു വിഭാഗം ഉയര്‍ത്തികാട്ടുന്നുണ്ട്. സീറ്റ് കിട്ടിയാല്‍ വിജയം ഉറപ്പാണെന്ന കണക്കുകൂട്ടലുള്ളതിനാല്‍ സീറ്റിന് വേണ്ടിയുള്ള പിടിവലിയും ശക്തമാകും. ലോക്സഭ തെരഞ്ഞെടുപ്പില്‍ ലത്തീന്‍ കാത്തലിക് വിഭാഗത്തെ അവഗണിച്ചുവെന്ന പഴി കേട്ടത് കൊണ്ട് ലത്തീന്‍ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്താനായിരിക്കും സി.പി.എമ്മും ശ്രമിക്കുക.