LiveTV

Live

Kerala

ശബരിമലയിലുടെ പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നതില്‍ ആശങ്കയോടെ സി.പി.എം

പാര്‍ട്ടിയുടെ ഉറച്ച കോട്ടകളിലെ വോട്ടുകള്‍ പോലും ചോര്‍ന്നതോടെയാണ് ശബരിമല വിഷയത്തില്‍ ഒരു പരിശോധനക്ക് സിപിഎം നേതൃത്വം നിര്‍ബന്ധിതമായിരിക്കുന്നത്.

ശബരിമലയിലുടെ പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നതില്‍ ആശങ്കയോടെ സി.പി.എം

ശബരിമലയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാട് തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചതോടെയാണ് ഇക്കാര്യം പരിശോധിക്കാന്‍ സി.പി.എം നേതൃത്വം നിര്‍ബന്ധിതമായിരിക്കുന്നത്. ന്യൂനപക്ഷ കേന്ദ്രീകരണം താത്കാലികമാണെന്ന് വിലയിരുത്തിയ സി.പി.എം, ശബരിമലയിലുടെ പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നത് ആശങ്കയോടെയാണ് കാണുന്നത്.

തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷകേന്ദ്രീകരണം സി.പി.എം ഏറക്കുറെ പ്രതീക്ഷിച്ചതാണ്. ശബരിമല വിഷയത്തിലൂടെ നായര്‍ വോട്ടുകള്‍ നഷ്ടമാകുമെങ്കിലും ഈഴവ,പട്ടിക ജാതി വോട്ടുകള്‍ കൊണ്ട് അത് നികത്താനാകുമെന്നായിരിന്നു കണക്ക് കൂട്ടല്‍. എന്നാല്‍ പാര്‍ട്ടിയുടെ ഉറച്ച കോട്ടകളിലെ വോട്ടുകള്‍ പോലും ചോര്‍ന്നതോടെയാണ് ശബരിമല വിഷയത്തില്‍ ഒരു പരിശോധനക്ക് സിപിഎം നേതൃത്വം നിര്‍ബന്ധിതമായിരിക്കുന്നത്.സ്ത്രീപ്രവേശന വിഷയത്തില്‍ പിന്നോട്ട് പോകാനുള്ള സാധ്യതയില്ല. എന്നാല്‍ സുപ്രീം കോടതിയുടെ അന്തിമവിധി വരുന്നത് വരെ ഇക്കാര്യത്തില്‍ തുടര്‍ നടപടികളിലേക്ക് കടക്കാന്‍ സാധ്യതയില്ല.ശബരിമല വിഷയത്തില്‍ പിണങ്ങിയ എന്‍.എസ്.എസുമായുള്ള അകല്‍ച്ച പരിഹരിക്കാനാവശ്യമായ ഇടപെടലുകളും പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായേക്കും. തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് കാരണം ന്യൂനപക്ഷ കേന്ദ്രീകരണമാണെന്ന പ്രചരണം ആ വിഭാഗത്തെ അകറ്റുമെന്ന വിലയിരുത്തലും പാര്‍ട്ടിക്കുണ്ട്.അത് കൊണ്ട് കൂടിയായിരിക്കും തെരഞ്ഞെടുപ്പ് തോല്‍വി പ്രാഥമികമായി പരിശോധിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയില്‍ ന്യൂനപക്ഷ ഏകീകരണത്തെ കുറിച്ച് മൌനം പാലിച്ചതും.